ഗൾഫ്‌സ്ട്രീം ഇന്റർനാഷണൽ എയർലൈൻസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1988 മുതൽ 2010 വരെ പ്രവർത്തിച്ചിരുന്ന ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് എയർലൈനാണ് ഗൾഫ്‌സ്ട്രീം ഇന്റർനാഷണൽ എയർലൈൻസ്. [1] പ്രധാന എയർലൈൻസുകൾക്ക് കോഡ്ഷെയർ ധാരണ പ്രകാരം സർവീസുകൾ നടത്തുകയാണ് മുഖ്യമായി എയർലൈൻസ്‌ ചെയ്തുകൊണ്ടിരുന്നത്. 2010 ഡിസംബറിൽ പാപ്പരായ എയർലൈൻസ്‌ തങ്ങളുടെ ആസ്തികൾ വിറ്റു. ഗൾഫ്‌സ്ട്രീം എയർലൈൻസിൻറെ ആസ്തികൾ വെച്ച് സിൽവർ എയർവെസ് എന്ന പേരിൽ പുതിയ പ്രാദേശിക എയർലൈൻസ്‌ ആരംഭിച്ചു. [2]

ചരിത്രം[തിരുത്തുക]

ഒക്ടോബർ 1988-ൽ സ്ഥാപിക്കപ്പെട്ട ഗൾഫ്‌സ്ട്രീം ഇന്റർനാഷണൽ എയർലൈൻസ് പ്രവർത്തനം ആരംഭിച്ചത് 1990 ഡിസംബർ 1-നാണ്. 1989-ലെ പൈലറ്റ് സമരകാലത്ത് ഈസ്റ്റേൺ എയർ ലൈൻസിൽ ബോയിംഗ് 727 ക്യാപ്റ്റൻ ആയിരുന്ന തോമസ്‌ എൽ. കൂപ്പറാണ് ഗൾഫ്‌സ്ട്രീം ഇന്റർനാഷണൽ എയർലൈൻസിൻറെ സ്ഥാപകൻ. ആദ്യകാലത്ത് മയാമി, ഫ്ലോറിഡ, കേപ് – ഹൈറ്റിയെൻ, ഹെയ്തി എന്നിവിടങ്ങളിലേക്കുള്ള ഓൺ - ഡിമാൻഡ് എയർ ടാക്സിയായാണ്‌ തുടങ്ങിയത്, ഹെയ്തിയിലെ രാഷ്ട്രീയ കാലാവസ്ഥ കാരണം പ്രവർത്തനങ്ങൾ നിർത്തേണ്ടി വന്നപ്പോൾ പ്രവർത്തനം ബഹാമാസിലേക്ക് മാറ്റി.

മെയ്‌ 1994-ൽ യുണൈറ്റഡ് എയർലൈൻസുമായി കോഡ്ഷെയർ ധാരണ ഒപ്പിട്ടു.ഡിസംബർ 1995-ൽ ഗൾഫ്‌സ്ട്രീം എയർലൈൻസ് പാർട്ട്‌ 135 എയർലൈനിൽനിന്നും മാറി പാർട്ട്‌ 121 എയർലൈനായി മാറാൻ തുടങ്ങി, അതുവഴി ലീസിനെടുത്ത ഷോർട്ട് 360എസ് ഉൾപ്പെടെയുള്ള വലിയ വിമാനങ്ങളിൽ സർവീസ് നടത്താൻ സാധിക്കും.

ഗൾഫ്‌സ്ട്രീമിൽ ഇൻടേണുകളായി വന്ന ഒരുപാട് പൈലറ്റുകളെ മറ്റു പ്രധാന എയർലൈനുകൾ ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും മികച്ച പൈലറ്റുമാർ ആയെങ്കിലും, പിന്നക്കിൾ എയർലൈൻസ് 3701, കോംഎയർ ഫ്ലൈറ്റ് 5191, കോൽഗൻ എയർ ഫ്ലൈറ്റ് 3407 തുടങ്ങിയ ചില പ്രധാനപ്പെട്ട വിമാന അപകടങ്ങളിൽ ഉൾപ്പെട്ട ക്രൂ അംഗങ്ങളിൽ ചിലർ ഉൾപ്പെട്ടു. ഗൾഫ്‌സ്ട്രീം സ്വയം ഒരു അപകടങ്ങളിലും പെട്ടിട്ടില്ല.

1997 ജൂലൈയിൽ, ഹൈഡ്രോളിക്ക് ലൈനുകളുടെ വെൽഡിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തിയതിനാൽ എല്ലാ 360 - 300എസ് വിമാനങ്ങളും ലീസ് നൽകിയ കമ്പനി തിരിച്ചുപിടിച്ചു. 1.3 മില്യൺ യുഎസ് ഡോളർ പിഴയും ഗൾഫ്‌സ്ട്രീമിന് നൽകേണ്ടി വന്നു. അപകടത്തിൽപ്പെട്ട കോൽഗൻ എയർ ഫ്ലൈറ്റ് 3407 വിമാനത്തിൻറെ പൈലറ്റ് ആയിരുന്ന മാർവിൻ റെൻസ്ലോ അവിടെയാണ്‌ പഠിച്ചിരുന്നത് എന്നതിനാൽ ഗൾഫ്‌സ്ട്രീം ഇന്റർനാഷണൽ എയർലൈൻസിൻറെ സഹോദര സ്ഥാപനമായ ഗൾഫ്‌സ്ട്രീം ഫ്ലൈറ്റ് അക്കാദമിയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. [3] ഫെബ്രുവരി 2009-ൽ ന്യൂ യോർക്ക്‌ ബഫല്ലോയിൽ നടന്ന അപകടത്തിൽ 50 പേര് കൊല്ലപ്പെട്ടു. നടന്ന മറ്റു രണ്ട് അപകടങ്ങളും അന്വേഷിക്കപ്പെട്ടു. [4] that were trained at the Gulfstream Training Academy (its sister company[5]), the last one in February 2009, where 50 died on Colgan Air Flight 3407 near Buffalo, NY.[6][7]

2009 മെയിൽ, ഫ്ലൈറ്റ് ടൈം റിക്കാർഡുകളിൽ കൃതൃമം, നിയമവിധേയമായി അനുവദിക്കപ്പെട്ടിരിക്കുന്നു സമയത്തിലും കൂടുതൽ ക്രൂവിനെ ജോലി ചെയ്യിക്കുക, ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക എന്ന കുറ്റങ്ങൾ കണ്ടെത്തിയ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേശൻ വഴി ഫെഡറൽ സർക്കാർ ഗൾഫ്‌സ്ട്രീം ഇന്റർനാഷണൽ എയർലൈൻസിനു 1.3 മില്യൺ യുഎസ് ഡോളർ പിഴ ചുമത്തി. “എയർലൈനിൻറെ ഭാഗത്തുനിന്നു യാതൊരുവിധ സുരക്ഷാ വീഴ്ചകളും ഇല്ല”, മറുപടിയായി സിഇഒ ഡെവ് ഹാക്കറ്റ് പറഞ്ഞു, “കണ്ടെത്തിയ കുറ്റങ്ങളിൽ ഏറിയ പങ്കും വീഴ്ചകളേ അല്ല”. [8][9] 2010 നവംബർ 4-നു ഗൾഫ്‌സ്ട്രീം ഇന്റർനാഷണൽ എയർലൈൻസ് ഐഎൻസി, ചാപ്റ്റർ 11 പാപ്പർ ഹർജി നൽകി. മെയ്‌ 2011-ൽ ഗൾഫ്‌സ്ട്രീം ഇന്റർനാഷണൽ എയർലൈൻസിൻറെ ആസ്തികളും വാങ്ങി വിക്ടറി പാർക്ക്‌ കാപിറ്റൽ ഏറ്റെടുത്തു. കൂടാതെ റെയ്തിയോൻ എയർക്രാഫ്റ്റ് ക്രെഡിറ്റ്‌ കോർപ്പറേഷനിൽനിന്നും ഗൾഫ്‌സ്ട്രീം ഇന്റർനാഷണൽ എയർലൈൻസിൻറെ 21 ബീച്ച്ക്രാഫ്റ്റ് 1900ഡി വിമാനങ്ങളും വാങ്ങി. [10] ഈ ആസ്തികൾ വെച്ച് പുതിയ പ്രാദേശിക എയർലൈനായ സിൽവർ എയർവെസ് 2011 ഡിസംബർ 15-നു ആരംഭിച്ചു.

അവലംബം[തിരുത്തുക]

  1. "Gulfstream Intl flight schedule". cleartrip.com. Retrieved 3 Nov 2016.[പ്രവർത്തിക്കാത്ത കണ്ണി]
  2. Pike, Joe. "Silver Airways’ First SAAB 340 Slated to Fly to Bahamas." Travel Agent Centra. Questex Media Group. December 15, 2011. Retrieved on December 3 Nov 2016.
  3. http://www.culturewars.com/2011/Pilots.htm
  4. Corrigan: Airline That Trained Pilots in 3 Most Recent Regional Crashes Culture Wars Online Magazine, 3 Nov 2016
  5. Alan Levin: Airline That Trained Buffalo Crash Pilot Fined $1.3M USA Today, 3 Nov 2016
  6. Allan Chernoff and Laura Dolan: Florida's 'pilot factory' Archived 2009-05-29 at the Wayback Machine. CNN.com, 3 Nov 2016
  7. http://www.culturewars.com/2011/Pilots.htm
  8. Scrutiny of Gulfstream Intensifies Wall Street Journal online, 3 Nov 2016
  9. "Gulfstream International denies allegations of safety violations Archived 2009-06-13 at the Wayback Machine.."
  10. "Victory Park Completes Acquisition of Gulfstream International Group". Archived from the original on 2012-03-26. Retrieved 2016-11-03.