ഗർഭാശയത്തിലെ സീറസ് കാർസിനോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗർഭാശയത്തിലെ സീറസ് കാർസിനോമ
മറ്റ് പേരുകൾUterine papillary serous carcinoma and Uterine serous adenocarcinoma
ഗർഭാശയ സീറസ് പാപ്പില്ലറി കാർസിനോമയുടെ ഹിസ്റ്റോളജി H&E. H&E സ്റ്റെയിൻ.

ഗർഭപാത്രത്തിൽ നിന്ന് ഉത്ഭവിക്കുന്ന സീറസ് ട്യൂമറിന്റെ മാരകമായ രൂപമാണ് ഗർഭാശയ സീറസ് കാർസിനോമ. ഇംഗ്ലീഷ്ല് Uterine serous carcinoma. ആർത്തവ വിരാമം ആയ സ്ത്രീകളിൽ സാധാരണയായി ഉണ്ടാകുന്ന എൻഡോമെട്രിയൽ ക്യാൻസറിന്റെ അസാധാരണമായ ഒരു രൂപമാണിത്. ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം മൂലമുണ്ടാകുന്ന എൻഡോമെട്രിയൽ ബയോപ്സിയിൽ കൂടെ ഇത് സാധാരണയായി നിർണ്ണയിക്കപ്പെടുന്നു.

ഏറ്റവും സാധാരണമായ ലോ-ഗ്രേഡ് എൻഡോമെട്രിയോയിഡ് എൻഡോമെട്രിയൽ അഡിനോകാർസിനോമയിൽ നിന്ന് വ്യത്യസ്തമായി, ഗർഭാശയ സീറസ് കാർസിനോമ എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയയിൽ നിന്ന് വികസിക്കുന്നില്ല, മാത്രമല്ല ഹോർമോൺ സെൻസിറ്റീവ് അല്ല. ഇത് എൻഡോമെട്രിയൽ അട്രോഫിയുടെ പശ്ചാത്തലത്തിലാണ് ഉണ്ടാകുന്നത്, ഇത് ടൈപ്പ് II എൻഡോമെട്രിയൽ ക്യാൻസറായി തരംതിരിച്ചിരിക്കുന്നു..[1]

കാരണങ്ങൾ[തിരുത്തുക]

തുടക്കത്തിൽ സീറസ് എൻഡോമെട്രിയൽ ഇൻട്രാപിത്തീലിയൽ കാർസിനോമ എന്ന ഒരു പ്രാരംഭ പ്രതിഭാസം ഉണ്ട്. ട്യൂമർ സപ്രസ്സർ ജീനായ TP53 ജീനിലാണ് മ്യൂട്ടേഷൻ കാണപ്പെടുന്നത്, ഈ ജീനിന്റെ ആദ്യകാല ഇടപെടൽ സൂചിപ്പിക്കുന്ന മുൻഗാമി പ്രതുഭാസം പോലും. PI3K, PP2A ജീനുകളിലെ പല മിസ്സെൻസ് മ്യൂട്ടേഷനും മ്യൂട്ടേഷനും ഉൾപ്പെട്ടിട്ടുണ്ട്, ഇത് ഈ ട്യൂമറിന് കാരണമാകുന്നു.

നിർധാരണം[തിരുത്തുക]

അസാധാരണമായ അല്ലെങ്കിൽ ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവമുള്ള രോഗികളിൽ ഈ പ്രശ്നം കാണപ്പെടുന്നു[2] അത്തരം രക്തസ്രാവത്തെ തുടർന്നുള്ള കൂടുതൽ മൂല്യനിർണ്ണയം ടിഷ്യു രോഗനിർണ്ണയത്തിലേക്ക് നയിക്കുന്നു, സാധാരണയായി ഒരു ഡൈലേറ്റേഷനും ക്യൂറേറ്റേജും വഴിയാണ് ഇത് ചെയ്യുന്നത്. സോണോഗ്രാഫിയും മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗും ഉൾപ്പെടെയുള്ള ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് മെറ്റാസ്റ്റാസിസ് കണ്ടെത്താനുള്ള ഒരു വർക്ക്-അപ്പ് ഇതിനു ശേഷം ചെയ്യുന്നു. 138 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ രോഗനിർണ്ണയത്തിനുള്ള ശരാശരി പ്രായം 67 വയസ്സായിരുന്നു, ഇതിൽ 54 പേർക്ക് ഘട്ടം I, 20 ഘട്ടം II, 41 ഘട്ടം III, 23 ഘട്ടം IV എന്നിവയായിരുന്നു..[3]

ഹിസ്റ്റോപാത്തോളജിക്കൽ, ഗർഭാശയ സീറസ് കാർസിനോമകൾ സാധാരണയായി (1) മുലക്കണ്ണ് ആകൃതിയിലുള്ള ഘടനകൾ (പാപ്പില്ല) ഫൈബ്രോവാസ്കുലർ കോറുകൾ (2) അടയാളപ്പെടുത്തിയ ന്യൂക്ലിയർ അറ്റിപിയ (ആണവ സ്തരത്തിലെ ക്രമക്കേടുകൾ, വലുതാക്കിയ ന്യൂക്ലിയർ വലുപ്പം), (3) സാമോമ ബോഡികൾ, (4) സിലിയ എന്നിവയാണ്.

റഫറൻസുകൾ[തിരുത്തുക]

  1. Gründker C, Günthert AR, Emons G (2008). "Hormonal heterogeneity of endometrial cancer". Adv Exp Med Biol. Advances in Experimental Medicine and Biology. 630: 166–88. doi:10.1007/978-0-387-78818-0_11. ISBN 978-0-387-78817-3. PMID 18637491.
  2. Sagae S, Susumu N, Viswanathan AN, Aoki D, Backes FJ, Provencher DM, Vaughan M, Creutzberg CL, Kurzeder C, Kristensen G, Lee C, Kurtz JE, Glasspool RM, Small W (November 2014). "Gynecologic Cancer InterGroup (GCIG) consensus review for uterine serous carcinoma". Int. J. Gynecol. Cancer. 24 (9 Suppl 3): S83–9. doi:10.1097/IGC.0000000000000264. PMID 25341586. S2CID 6505607.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Goldberg എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.