Jump to content

ഗ്ലിയൽ കോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Neuroglia
കണ്ണികൾ Neuroglia
Neuroglia of the brain shown by Golgi's method.

ന്യൂറോഗ്ലിയ എന്നും ഗ്ലിയ എന്നും അറിയപ്പെടുന്ന ഗ്ലിയൽ കോശങ്ങൾ മസ്തിഷ്കത്തിലെ നാഡീകോശങ്ങൾക്ക് സംരക്ഷണം നൽകുന്ന നോൺ ന്യൂറോണൽ കോശങ്ങളാണ്. മസ്തിഷ്കത്തിലെമ്പാടും ഒരു ന്യൂറോണിന് ഒരു ഗ്ലിയൽകോശം വച്ചുണ്ടാകും.

ഗ്ലിയൽ കോശങ്ങളുടെ വർഗ്ഗീകരണം

[തിരുത്തുക]

മൈക്രോഗ്ലിയ

[തിരുത്തുക]

കേന്ദ്രനാഡീവ്യവസ്ഥയിലെ നാഡീകോശങ്ങളെ സംരക്ഷിക്കുന്ന, കോശങ്ങളെ വിഴുങ്ങിനശിപ്പിക്കാൻ കഴിവുള്ള മാക്രോഫേജുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന കോശസമൂഹങ്ങളാണിവ. ന്യൂറോണുകൾക്കുതാങ്ങുനൽകുകയാണിവയുടെ ലക്ഷ്യം. കേന്ദ്രനാഡീവ്യവസ്ഥയുടെ 15% വരുന്ന കോശസമൂഹമാണിത്. മസ്തിഷ്കത്തിലും സുഷുമ്നയിലും ഇവയുടെ സാന്നിദ്ധ്യമുണ്ട്. മസ്തിഷ്കത്തിനകത്ത് സഞ്ചരിക്കുകയും മസ്തിഷ്കത്തിനു തകരാറുണ്ടാകുമ്പോൾ പെറ്റുപെരുകുകയും ചെയ്യുന്ന ഇവയ്ക്ക് വളരെച്ചെറിയ, രൂപം മാറുന്ന മർമ്മമാണുള്ളത്.

മാക്രോഗ്ലിയ

[തിരുത്തുക]

കേന്ദ്രനാഡീവ്യവസ്ഥയിൽ ആസ്ട്രോസൈറ്റുകൾ, ഒളിഗോഡെ‌ൻഡ്രോസൈറ്റുകൾ, ഈപ്പൻഡൈമൽ കോശങ്ങൾ, റേഡിയൽ ഗ്ലിയകൾ എന്നിങ്ങനെയും പരിധീയനാഡീവ്യവസ്ഥയിൽ ഷ്വാൻ കോശങ്ങൾ, സാറ്റലൈറ്റ് കോശങ്ങൾ, എന്ററിക് കോശങ്ങൾ എന്നിങ്ങനെയും അറിയപ്പെടുന്ന കോശസമൂഹങ്ങളാണിവ. ഇവയിൽ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ളത് ആസ്ട്രോസൈറ്റുകളാണ്. നാഡീകോശങ്ങൾക്കു ചുറ്റുമുള്ള അധികഅയോണുകളേയും നാഡീയപ്രേഷകങ്ങളേയും മാറ്റുകയാണ് ഇവയുടെ പ്രധാനധർമ്മം.

കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകളുടെ ആക്സോണുകളെ പൊതിഞ്ഞുകാണപ്പെടുന്ന കോശങ്ങളാണ് ഒളിഗോഡെൻഡ്രോസൈറ്റുകൾ. ആക്സോണുകൾക്ക് ചുറ്റിലുമുള്ള മയലിൻ ഉറയുടെ നിർമ്മാണം നടക്കുന്നത് ഇവയുടെ പ്രവർത്തനത്താലാണ്.

മസ്തിഷ്കത്തിലെ ഉൾഅറയായ വെൻട്രിക്കിളുകളെ പൊതിഞ്ഞുകാണുന്നവയാണ് ഈപ്പൻഡൈമൽ കോശങ്ങൾ അഥവാ ഈപ്പൻഡൈമോസൈറ്റുകൾ. സെറിബ്രോസ്പൈനൽ ദ്രവത്തെ ഉത്പാദിപ്പിച്ച് മസ്തിഷ്കകലകൾക്ക് പോഷണം നൽകുന്ന വലിയ ജോലിയാണിവ നിർവ്വഹിക്കുന്നത്. പുതുനാഡീകോശങ്ങൾ രൂപപ്പെടാൻ സഹായിക്കുന്ന ന്യീറോഎപ്പിത്തീലിയൽ കോശങ്ങളാണ് റേഡിയൽ ഗ്ലിയകൾ. [1] [2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-14. Retrieved 2011-09-27.
  2. ntp.neuroscience.wisc.edu/faculty/fac-art/zhang2.pdf
"https://ml.wikipedia.org/w/index.php?title=ഗ്ലിയൽ_കോശം&oldid=3630878" എന്ന താളിൽനിന്ന് ശേഖരിച്ചത്