ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ)

ഭൂമിയുടെ ഉപരിതലം റഡാർ പൾസുകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഭൂമിശാസ്ത്ര സംവിധാനമാണ് ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ). റേഡിയോ സ്പെക്ട്രത്തിന്റെ മൈക്രോവേവ് ബാൻഡ് വൈദ്യുതകാന്തിക വികിരണം എന്നിവ ഇതിന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു. ഉപരിതല ഘടനകളിൽ നിന്ന് പ്രതിഫലിച്ച സിഗ്നലുകൾ വഴി പാറ, മണ്ണ്, ഐസ്, ശുദ്ധജലം, നടപ്പാതകൾ തുടങ്ങി വിവിധ മാധ്യമങ്ങളിലെ ഉപരിതല വസ്തുക്കൾ, ലോഹ സവിശേഷതകൾ, ശൂന്യത, വിള്ളലുകൾ എന്നിവ ജിപിആർ ഉപയോഗിച്ച് കണ്ടെത്താനാകും. [1] [2]
പ്രവർത്തനം[തിരുത്തുക]
ജിപിആർ ഉയർന്ന ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങൾ ആണ് ജിപിആറിൽ ഉപയോഗിക്കുന്നത്. [3] സാധാരണയായി 10 മെഗാഹെർട്സ് മുതൽ 2.6 ജിഗാഹെർട്സ് വരെയാണിത്. ഒരു ജിപിആർ ട്രാൻസ്മിറ്ററും ആന്റിനയും നിലത്തേക്ക് വൈദ്യുതകാന്തിക ഊർജ്ജം പുറപ്പെടുവിക്കുന്നു. ആന്റിനവഴി തിരികെയെത്തുന്ന സിഗ്നലിലെ വ്യതിയാനങ്ങൾ രേഖപ്പെടുത്തുകയും ആന്തരിക ഘടന പകർത്തുകയും ചെയ്യുന്നു. [4] [5]
കേരളത്തിൽ[തിരുത്തുക]
2019 ലെ ഉരുൾ പൊട്ടൽ വൻനാശം വിതച്ച മലപ്പുറം ജില്ലയിലെ നിലമ്പൂർ കവളപ്പാറയിൽ മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നും കണ്ടെത്താനായി ജിപിആർ ഉപയോഗിച്ചിരുന്നു. [6] [7]
അവലംബം[തിരുത്തുക]
- ↑ Daniels DJ (ed.) (2004). Ground Penetrating Radar (2nd പതിപ്പ്.). Knoval (Institution of Engineering and Technology). പുറങ്ങൾ. 1–4. ISBN 978-0-86341-360-5.CS1 maint: extra text: authors list (link)
- ↑ "History of Ground Penetrating Radar Technology". Ingenieurbüro obonic. മൂലതാളിൽ നിന്നും 2 February 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 February 2016.
- ↑ https://www.sciencedirect.com/topics/materials-science/ground-penetrating-radar
- ↑ http://www.global-gpr.com/gpr-technology/how-gpr-works.html
- ↑ https://www.sensoft.ca/blog/what-is-gpr/
- ↑ https://www.manoramanews.com/news/breaking-news/2019/08/17/kavalappara-landslide-rescue-operation.html
- ↑ https://www.thejasnews.com/sublead/landslide-malappuram-kavalappara-search-use-gpr-system-today--113672