ഗ്രേസ് കേഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേസ് കേഡൽ
ജനനം
ഗ്രേസ് റോസ് കേഡൽ

(1855-10-25)25 ഒക്ടോബർ 1855
കാരിഡൻ, വെസ്റ്റ് ലോത്തിയൻ, സ്കോട്ട്ലൻഡ്
മരണം19 ഫെബ്രുവരി 1918(1918-02-19) (പ്രായം 62)
Yetts o'Muckhart, Kinross, Scotland
ദേശീയതസ്കോട്ടിഷ്
തൊഴിൽMedical practitioner
അറിയപ്പെടുന്നത്Work as suffragette

ഗ്രേസ് റോസ് കേഡൽ (ഒക്ടോബർ 25, 1855 - ഫെബ്രുവരി 19, 1918) ഒരു സ്കോട്ടിഷ് ഡോക്ടറും വോട്ടവകാശവാദിയും കൂടാതെ സ്കോട്ട്‌ലൻഡിൽ വൈദ്യശാസ്ത്രം പഠിക്കുകയും യോഗ്യത നേടുകയും ചെയ്ത ആദ്യത്തെ സ്ത്രീകളുടെ സംഘത്തിലെ അംഗവുമായിരുന്നു.

1886-ൽ സോഫിയ ജെക്‌സ്-ബ്ലേക്ക് സ്ഥാപിച്ച എഡിൻബർഗ് സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ എൽസി ഇംഗ്ലിസിനൊപ്പം പ്രാരംഭ പ്രവേശനം നേടിയവരിൽ ഒരാളായിരുന്ന അവർ. ഒരു അച്ചടക്ക വിഷയത്തിൽ ജെക്സ്-ബ്ലേക്കിനോട് ഏറ്റുമുട്ടിയ അവർ, സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുകയും, തുടർന്ന് ജെക്സ്-ബ്ലേക്കിനും അവരുടെ സ്കൂളിനെതിരെയും വിജയകരമായി കേസ് നടത്തുകയും ചെയ്തു. ഒരു ഫിസിഷ്യൻ, ശസ്ത്രക്രീയ വിദഗ്ദ എന്നീ നിലകളിൽ തൻറെ കരിയർ പ്രധാനമായും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി അവർ നീക്കിവച്ചിരുന്നു.

സ്ത്രീകളുടെ വോട്ടവകാശത്തിന്റെ പേരിൽ പരസ്യമായ, ധിക്കാരപരമായ പ്രവൃത്തികൾക്ക് പേരുകേട്ട അവർ ഒരു സജീവ വോട്ടവകാശ വാദിയായിരുന്നു. സഹ വോട്ടവകാശ വാദികൾക്ക് വൈദ്യ പരിചരണവും അഭയവും നൽകുന്നതിൽ പ്രമുഖയായിരുന്ന ഗ്രേസ് കേഡൽ, അവരിൽ ചിലരെ ജയിലിൽ ബലം പ്രയോഗിച്ച് ഭക്ഷണം നൽകുന്ന സംഭവങ്ങളിൽ നിന്ന് നേരിട്ട് അവരുടെ സംരക്ഷണത്തിലേക്ക് വിട്ടയച്ചിരുന്നു. അവളുടെ വീട് വോട്ടവകാസശവാദികളുടെ ഒരു സങ്കേതമായി അറിയപ്പെട്ടിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1855 ഒക്ടോബർ 25 ബോനെസിലെ കാർറിഡനിൽ പ്രാദേശിക കൽക്കരി പണികളുടെ സൂപ്രണ്ടായിരുന്ന ജോർജ്ജ് ഫിലിപ്പ് കാഡൽ അദ്ദേഹത്തിന്റെ ഭാര്യ മാർട്ടിന ഡങ്കൻസൺ ഫ്ലെമിംഗ് എന്നിവരുടെ നാല് പെൺമക്കളിൽ മൂത്തവളായി ഗ്രേസ് റോസ് കേഡൽ ജനിച്ചു.[1][2]

1887-ൽ, സഹോദരി മാർത്ത ജോർജിന കാഡലിനൊപ്പം, 1886-ൽ സോഫിയ ജെക്സ്-ബ്ലേക്ക് സ്ഥാപിച്ച എഡിൻബർഗ് സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിലെ ആദ്യ പ്രവേശനത്തിലെ വിദ്യാർത്ഥിനികളിൽ ഒരാളായി.[3] പാഠങ്ങൾ നൽകിയിരുന്നത് സർജൻ സ്‌ക്വയറിലെ സ്‌കൂൾ പരിസരത്തും ക്ലിനിക്കൽ പ്രഭാഷണങ്ങൾ ലീത്ത് ഹോസ്പിറ്റലിലുമാണ് നടത്തിയിരുന്നത്.[4] വിദ്യാർത്ഥികൾ ജെക്സ്-ബ്ലേക്കിനെ ഒരു കർക്കശക്കാരിയായ അച്ചടക്കക്കാരിയായി കണക്കാക്കിയിരുന്നു, കൂടാതെ വിദ്യാർത്ഥികൾ വൈകുന്നേരം 5 മണിക്ക് ലീത്ത് ഹോസ്പിറ്റൽ വിടണമെന്ന് അവരുടെ നിയമങ്ങൾ ആവശ്യപ്പെട്ടിരുന്നു. 1888 ജൂൺ 8-ന്, എലിസബത്ത് ക്രിസ്റ്റി, ഐഡ ബാൽഫോർ എന്നിവരോടൊപ്പം ഗ്രേസും മാർത്ത കേഡലും ഈ സമയത്തിന് ശേഷം തലയ്ക്ക് പരിക്കേറ്റ ഒരു രോഗിയെ പരിചരിക്കാൻ ആശുപത്രിയിൽ താമസിച്ചു. ജെക്സ്-ബ്ലേക്ക് തന്റെ നിയമങ്ങളുടെ ഈ ലംഘനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഗ്രേസിനേയും മാർത്ത കാഡലിനേയും സ്കൂളിൽ നിന്ന് പുറത്താക്കി.[5]

അവലംബം[തിരുത്തുക]

  1. "Dr. Grace R. Cadell". Br Med J (in ഇംഗ്ലീഷ്). 1 (2984): 303. 1918-03-09. doi:10.1136/bmj.1.2984.303. ISSN 0007-1447. S2CID 220005916.
  2. "Scotland births and baptisms. Grace Ross Cadell". FamilySearch. Retrieved 7 March 2018.
  3. Boyd, D H A (1990). Leith Hospital. Edinburgh: Scottish Academic Press. pp. 27–30. ISBN 978-0707305844.
  4. Somerville, J.M. (October 2005). "Dr Sophia Jex-Blake and the Edinburgh School of Medicine for Women, 1886-1898". The Journal of the Royal College of Physicians of Edinburgh. 35 (3): 261–267. ISSN 1478-2715. PMID 16402502.
  5. Somerville, J.M. (October 2005). "Dr Sophia Jex-Blake and the Edinburgh School of Medicine for Women, 1886-1898". The Journal of the Royal College of Physicians of Edinburgh. 35 (3): 261–267. ISSN 1478-2715. PMID 16402502.
"https://ml.wikipedia.org/w/index.php?title=ഗ്രേസ്_കേഡൽ&oldid=3865785" എന്ന താളിൽനിന്ന് ശേഖരിച്ചത്