ഗ്രേറ്റ് ഓഷ്യൻ റോഡ്
ഗ്രേറ്റ് ഓഷ്യൻ റോഡ് Surfcoast Highway | |
---|---|
General information | |
Type | റോഡ് |
Length | 243 km (151 mi) |
Opened | 1932 |
Location(s) | |
Major suburbs | Anglesea, Aireys Inlet, Lorne, Wye River, Kennett River, Apollo Bay, Lavers Hill, Port Campbell, Peterborough |
ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച ഓസ്ട്രേലിയക്കാരുടെ സ്മരണാർഥം നിർമ്മിക്കപ്പെട്ട ഓസ്ട്രേലിയയിലെ ഒരു പാതയാണ് ഗ്രേറ്റ് ഓഷ്യൻ റോഡ്. 243 കിലോമീറ്ററാണ് ഈ പാതയുടെ ആകെ നീളം. വിക്ടോറിയൻ തലസ്ഥാനമായ മെൽബണിൽ നിന്നും നൂറു കിലോമീറ്റർ തെക്കാണ് പാതയുടെ ആരംഭം. ടോർക്വേ നഗരം മുതൽ പടിഞ്ഞാറ് വാർനാമ്പൂൽ നഗരത്തിന് സമീപത്തായി അലൻസ്ഫഡ് വരെ ഈ പാത നീളുന്നു[1]. വാർനാമ്പൂലാണ് പാതയിലെ വലിയ നഗരം[2]. 2011ൽ ഓസ്‌ട്രേലിയൻ ദേശീയ പൈതൃക പട്ടികയിൽ ഗ്രേറ്റ് ഓഷ്യൻ റോഡ് സ്ഥാനം നേടി.
ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച അറുപതിനായിരം ഓസ്‌ട്രേലിയക്കാരുടെ സ്മരണാർഥമാണ് ഈ പാത നിർമ്മിച്ചിരിക്കുന്നത്. യുദ്ധം കഴിഞ്ഞെത്തിയ 3000 സൈനികർ[3] 14 വർഷം കൊണ്ടാണ് പാതയുടെ നിർമ്മാണം പൂർത്തീകരിച്ചത്[4]. ഹൊവാർഡ് ഹിച്ച്‌കോക്ക് പ്രസിഡന്റായി[5] 1918-ൽ ഗ്രേറ്റ് ഓഷ്യൻ റോഡ് ട്രസ്റ്റ് എന്ന നാമത്തിൽ സ്ഥാപിച്ച ഒരു സ്വകാര്യ കമ്പനിക്കായിരുന്നു നിർമ്മാണ ചുമതല. 1932 നവംബറിലാണ് പാത ഉദ്ഘാടനം ചെയ്തത്. എന്നാൽ പാത തുറന്നു കൊടുക്കും മുൻപ് ഹിച്ച്കോക്ക് ഹൃദ്രോഗത്താൽ മരണമടഞ്ഞു. വിക്ടോറിയ ലഫ്റ്റനന്റ് ഗവർണർ സർ വില്യം ഇർവിനാണ് പാത ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സമയത്ത് ഗവർണറുടെ വാഹനത്തിനു പിന്നിലായി ഹിച്ച്‌കോക്കിന്റെ കാറും സഞ്ചരിച്ചിരുന്നു[6].
തെക്കുകിഴക്കൻ തീരമേഖലയിലെ ഒറ്റപ്പെട്ട നഗരങ്ങളെയും ഗ്രാമങ്ങളെയും പരസ്പരം ബന്ധിപ്പിച്ചാണ് പാത നിർമ്മിച്ചത്. പിന്നീട് ഈ പാത ടൂറിസത്തിന്റെയും തടിവ്യവസായത്തിന്റെയും കേന്ദ്രമായി. മുൻപ് കാനന പാതയിലൂടെയും കപ്പലിലൂടെയും മാത്രം എത്തിച്ചേരാൻ സാധിച്ചിരുന്ന വിക്ടോറിയയുടെ ഈ പ്രദേശം അതോടെ പുറംലോകവുമായി സുഗമമായി ബന്ധം സ്ഥാപിച്ചു.
പാതയിലെ പ്രധാന വിനോദസഞ്ചാര മേഖലകൾ
[തിരുത്തുക]-
Twelve Apostles
-
The Twelve Apostles from the air, December 2010
-
Island Archway as it appeared before its partial collapse in June 2009
-
Loch Ard Gorge
-
The Grotto from the upper viewing platform
-
The Grotto from the final steps of the viewing boardwalk
-
London Arch, December 2010
-
London Arch (formerly known as London Bridge before collapse of land section)
-
Rough seas batter rock formations along the Great Ocean Road
-
A secluded bay along the Great Ocean Road
-
Rock arch and rough seas along the Great Ocean Road
-
Blowhole
അവലംബം
[തിരുത്തുക]- ↑ Rood, David (10 April 2007). "Road's still great, 75 years on". The Age. Retrieved 26 June 2010.
- ↑ "Doncaster site to house shops, offices and flats". The Sydney Morning Herald. 12 June 2010. Retrieved 24 June 2010.
- ↑ "Great Ocean Road history". www.gowest.com.au. Go West. Archived from the original on 2010-10-24. Retrieved 30 June 2010.
- ↑ Goggin, Eleanor (30 May 2010). "Surfing the vineyards on the Ocean Road". Sunday Independent. Independent.ie. Archived from the original on 2013-01-08. Retrieved 8 June 2010.
- ↑ Geelong Community Foundationat www.geelongfoundation.org Archived 2007-09-26 at the Wayback Machine.
- ↑ Wynd, Ian. "Hitchcock, Howard (1866 - 1932)". www.adb.online.anu.edu.au. Australian National University. Retrieved 24 June 2010.