ഗ്രീൻ ലേക്ക്
ഗ്രീൻ ലേക്ക് | |
---|---|
സ്ഥാനം | Onondaga County, New York |
നിർദ്ദേശാങ്കങ്ങൾ | 43°03′00″N 75°57′58″W / 43.05°N 75.966°W |
Lake type | Meromictic |
പ്രാഥമിക അന്തർപ്രവാഹം | Lake Brook |
Primary outflows | Lake Brook |
Basin countries | United States |
പരമാവധി നീളം | .7 mi (1.1 km) |
പരമാവധി വീതി | .15 mi (0.24 km) |
Surface area | 65 acres (0.26 km2) |
ശരാശരി ആഴം | 65 feet (20 m) |
പരമാവധി ആഴം | 195 feet (59 m)[1] |
Water volume | 7,235,900 m3 (5,866.2 acre⋅ft) |
തീരത്തിന്റെ നീളം1 | 1.8 mi (2.9 km) |
1 Shore length is not a well-defined measure. |
ഗ്രീൻ ലേക്ക് ന്യൂയോർക്കിലെ ഒനോണ്ടാഗ കൗണ്ടിയിലെ സിറാക്കൂസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 9 മൈൽ (14 കിലോമീറ്റർ) കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രീൻ ലേക്സ് സംസ്ഥാന ഉദ്യാനത്തിലെ രണ്ട് തടാകങ്ങളിൽ വലിയ തടാകമാണ്. ഗ്രീൻ തടാകത്തിന് പടിഞ്ഞാറ് ഭാഗത്താണ് ചെറിയ തടാകമായ റൗണ്ട് തടാകം സ്ഥിതി ചെയ്യുന്നത്. രണ്ട് തടാകങ്ങളും ഉപരിതലത്തിലും അടിത്തട്ടിലുമുള്ള ജലത്തിന്റെ കാലാനുസൃതമായ മിശ്രണം സംഭവിക്കുന്നില്ലാത്ത മെറോമിക്റ്റിക് തടാകങ്ങളാണ്. മിക്കവാരും വളരെ അപൂർവമായ മെറോമിക്റ്റിക് തടാകങ്ങളുടെ അവശിഷ്ടങ്ങൾക്ക് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രപരമായ രേഖകൾ സംരക്ഷിക്കാൻ കഴിയുമെന്നതിനാലും ആഴത്തിലുള്ള വെള്ളത്തിൽ രൂപം കൊള്ളുന്ന യൂക്‌സിനിക് (അനോക്‌സിക്, സൾഫിഡിക്) അവസ്ഥകൾ കാരണമായും അവയെക്കുറിച്ച് വിപുലമായി പഠനം നടത്തപ്പെട്ടിരിക്കുന്നു.
വിവരണം
[തിരുത്തുക]ഗ്രീൻ തടാകത്തിൻറെ പരമാവധി ആഴം 195 അടി (59 മീറ്റർ) ആണ്.