ഗ്രീൻ ടീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രീൻ ടീ ഇലകളും പാനീയവും

തേയില ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തരം പാനീയമാണ് ഗ്രീൻ ടീ. ഇലകൾ ഉണക്കി ആവി കയറ്റിയാണ് ഗ്രീൻ ടീ തയാറാക്കുന്നത്. സാധാരണ ചായ പോലെ അധിക സംസ്കരണ പ്രക്രിയകൾ ഇല്ലാതെയാണ് ഇത് തയാറാക്കുന്നത്. അതിനാൽ ചായയിൽ നിന്നും ആന്റിഓക്സിഡന്റായ കാറ്റെച്ചിനും അതിലെ തന്നെ പ്രധാന ഘടകമായ എപിഗാലോ കാറ്റെച്ചിൻ -3 ഗാലെറ്റ് (ഇ.ജി.സി.ജി.) കൂടുതലായി കാണപ്പെടും.

ഗുണങ്ങൾ[തിരുത്തുക]

പ്രമേഹം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.[1] ഗ്രീൻടീ ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ദോഷഫലങ്ങൾ[തിരുത്തുക]

ഗ്രീൻ ടീ തയ്യാറാക്കിയ ഉടൻ തന്നെ കുടിക്കണം. അല്ലാത്ത പക്ഷം അതിലെ ആന്റിഓക്സിഡന്റുകൾ നഷ്ടമാകും. ഗ്രീൻ ടീയിൽ കഫീൻ, പോളിഫിനോൾ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ദഹനക്കേട്, ഉറക്കക്കുറവ്, ഹ്യദയത്തിനുണ്ടാവുന്ന പ്രശ്നങ്ങൾ എന്നിവ ഇതിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകാൻ കാരണമാകും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രീൻ_ടീ&oldid=2190548" എന്ന താളിൽനിന്നു ശേഖരിച്ചത്