ഗ്രഹനില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലുള്ള ഒരു ഗ്രഹനില

ഏതെങ്കിലും ഒരു നിശ്ചിത സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനം രാശിചക്രത്തിൽ അടയാളപ്പെടുത്തുന്ന രീതിയാണ് ഗ്രഹനില. രണ്ടുവ്യത്യസ്ത ഗ്രഹനിലകളുടെ താരതമ്യം വഴി അവതമ്മിലുള്ള സമയവ്യത്യാസം കണക്കാക്കുവാൻ കഴിയും. പ്രാചീന കാലത്ത് ഗ്രഹനിലകൾ ഉപയോഗപ്പെടുത്തി കാലഗണന നടത്തുന്ന രീതി നിലനിന്നിരുന്നു. വൃത്ത രൂപത്തിലും ചതുര രൂപത്തിലും ഡയമൺ‍ രൂപത്തിലും വിവിധ സംസ്കൃതികളിൽ ഗ്രഹനിലകൾ എഴുതിയിരുന്നു. ഭാരതത്തിൽ മേടം രാശിയാണ് ഗ്രഹനിലയുടെ ആരം‌ഭം.. ആധുനിക കാലത്ത് ഗ്രിഗോറിയൻ കലണ്ടറിന്റെ ആവിർഭാവത്തോടെ ഗ്രഹനിലയുടെ പ്രാധാന്യം ഇല്ലാതായെങ്കിലും ജ്യോത്സ്യത്തിൽ ഭാവി പ്രവചനത്തിനും മറ്റും ഇന്ന് അത് ഉപയോഗിക്കുന്നു.

ഗ്രഹനില, ഉത്തരേന്ത്യൻ ശൈലിയിൽ രേഖപ്പെടുത്തിയത്
"https://ml.wikipedia.org/w/index.php?title=ഗ്രഹനില&oldid=3835119" എന്ന താളിൽനിന്ന് ശേഖരിച്ചത്