Jump to content

ഗ്രന്ഥാലയ&വിവര ശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രന്ഥാലയ&വിവര ശാസ്ത്രം (ചിലപ്പോൾ ബഹുവചന രൂപത്തിൽ ഗ്രന്ഥാലയ&വിവര ശാസ്ത്രങ്ങൾ അല്ലെങ്കിൽ ഗ്രന്ഥാലയ&വിവര പഠനങ്ങൾ) എന്നത് ഗ്രന്ഥാലയ ശാസ്ത്രത്തിന്റെയും വിവര ശാസ്ത്രത്തിന്റെയും  ഒരു കൂടിച്ചേരലാണ്. ഈ സംയുക്ത സംജ്ഞ ഗ്രന്ഥാലയ&വിവര ശാസ്ത്ര വിദ്യാലയങ്ങളുമായി (ചുരുക്ക രൂപത്തിൽ എസ്.എൽ.ഐ.എസ്) ബന്ധപ്പെട്ടിരിക്കുന്നു.

 ഇരുപതാം (20th) നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടെ തൊഴിൽപരമായ പരിശീലന പരിപാടികളിൽ നിന്നും സർവകലാശാല സ്ഥാപനങ്ങളായി വികസിച്ചുവന്ന ഗ്രന്ഥശാലപരിപാലനത്വ വിദ്യാലയങ്ങൾ (സ്കൂൾസ് ഓഫ് ലൈബ്രെരിയൻഷിപ്) 1960-കളുടെ അന്ത്യഘട്ടത്തിൽ വിവരശാസ്ത്രം എന്നാ സംജ്ഞ അവരുടെ പേരിനൊപ്പം കൂട്ടിച്ചേർത്തു തുടങ്ങി. ഇത്തരത്തിൽ ചെയ്ത ആദ്യ വിദ്യാലയം പിറ്റ്സ്ബർഗ് സർവകലാശാലയിലെതാണ്(1964-ൽ)

1970-കളിലും 1980-കളിലും കൂടുതൽ വിദ്യാലയങ്ങൾ ഈ രീതി പിന്തുടരുകയും 1990-കളോടെ അമേരിക്കൻ ഐക്യ നാടുകളിലെ എല്ലാ ഗ്രന്ഥാലയ വിദ്യാലയങ്ങളും അവരുടെ പേരിനൊപ്പം വിവരശാസ്ത്രം എന്നു കൂട്ടിച്ചേർത്തു.

മാറ്റി നിർത്തപ്പെട്ട അല്ലെങ്കിൽ മറിച്ചുള്ളവ ഉണ്ടായിരുന്നെങ്കിലും സമാനവിധത്തിലുള്ള വികാസങ്ങൾ ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നടക്കുകയുണ്ടായി. ഉദാഹരണത്തിന് ഡെന്മാർക്കിലെ രാജകീയ ഗ്രന്ഥശാലപരിപലനത്വ വിദ്യാലയം അതിന്റെ നാമധേയം 1997-ൽ രാജകീയ ഗ്രന്ഥാലയ&വിവര ശാസ്ത്ര വിദ്യാലയമെന്നാക്കിമാറ്റി. നോർവെയിലെ ട്രോമ്സോയിൽ പ്രമാണ-രേഖീകരണ ശാസ്ത്രം (ഡോക്യുമെന്റെഷൻ) എന്ന സംജ്ഞയ്ക്കാണ് ഈ മേഖലയിൽ മുന്ഗണന നല്കുന്നത്. ഫ്രാൻസിൽ വിവര ശാസ്ത്രവും വിനിമയ പഠനവും (കംമ്യുനിക്കെഷൻ സ്റ്റഡീസ്) ഒരു മധ്യവിജ്ഞാനശാഖ (ഇന്റർ ഡിസിപ്ലിനറി) രൂപീകരിക്കുന്നു. സ്വീഡനിൽ പുരാരേഖ ശാസ്ത്രം (ആർക്കൈവൽ സയൻസ്), ഗ്രന്ഥാലയ ശാസ്ത്രം, പ്രദർശനാലയ ശാസ്ത്രം (മ്യുസിയോളജി) എന്നിവ പുരാരേഖാ,ഗ്രന്ഥാലയ, പ്രദർശനാലയ പഠനങ്ങൾ എന്നതായി സമന്വയിക്കപ്പെട്ടിരിക്കുന്നു.


രണ്ടു തുറകളും ലയിപ്പിച്ചു ചേർക്കാനുള്ള പ്രവണതാഗതി ഉണ്ടായിരുന്നിട്ടുകൂടി ചിലർ, ഗ്രന്ഥാലയ ശാസ്ത്രം, വിവര ശാസ്ത്രം എന്നീ രണ്ടു മൂലവിജ്ഞാനശാഖകളെയും വേർപെട്ടു നിൽക്കുന്നവയായിതന്നെ കാണുന്നു. എന്നിരുന്നാലും, ഇന്ന് കാണുന്ന പ്രവണത ഈ രണ്ടു സംജ്ഞകളെയും പര്യായ പദങ്ങളായി കാണുക എന്നതാണ്. കൂടാതെ ഗ്രന്ഥാലയം എന്നാ സംജ്ഞ വിട്ടുകളഞ്ഞ് വിവര പഠനവിഭാഗങ്ങൾ (ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ്സ്) അല്ലെങ്കിൽ ഐ-സ്കൂൾസ് എന്നു പറയാനുള്ള പ്രവണതയും കണ്ടുവരുന്നുണ്ട്. പ്രമാണ-രേഖീകരണമെന്ന (ഡോക്യുമെൻറ്റെഷൻ) സങ്കല്പനത്തെ (കണ്സെപ്റ്റ്) പുനരുത്ഥീകരിച്ച് ഗ്രന്ഥാലയ, വിവര, പ്രമാണ-രേഖീകരണ പഠനങ്ങൾ (അല്ലെങ്കിൽ ശാസ്ത്രം) എന്നാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.