ഗ്രനേഡ് ലോഞ്ചർ
ദൃശ്യരൂപം
ഗ്രനേഡിനെ കൈകൊണ്ട് എറിയുന്നതിനേക്കാൾ കൂടുതൽ കൃത്യമായും കൂടുതൽ വേഗത്തിലും കൂടുതൽ ദൂരത്തിലും എറിയാനായി സൈനികർ ഉപയോഗിക്കുന്ന ഉപകരണമാണ് ഗ്രനേഡ് ലോഞ്ചർ. ഗ്രനേഡ് ലോഞ്ചർ മാത്രമായോ മറ്റ് തോക്കുകളുടെ കൂടെ ഘടിപ്പിച്ചോ ഇത് ഉപയോഗിക്കാറുണ്ട്. കൂടുതൽ റൈഫിളുകളും നിർമ്മിച്ചിരിക്കുന്നത് ഗ്രനേഡ് ഫയറിങിനു കൂടി ഉപയോഗിക്കുന്നതിനാണ്.[1]