ഗോ ഡാഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
GoDaddy.com, Inc.
Go daddy logo.jpg
അലക്‌സ ഇന്റർനെറ്റ് റാങ്ക്Steady 65 (ആഗസ്ത് 2011)[1]

ഒരു വെബ്‌സൈറ്റ് ഡൊമൈൻ ലേഖാധികാരി ആണ് ഗോ ഡാഡി.[2] വെബ്‌സൈറ്റ് രെജിസ്ടേഷൻ, വെബ്‌സൈറ്റ് ഹോസ്റ്റ്, ഇന്റർനെറ്റ് അധിഷ്ഠിത ഇടപാടുകളുടെ സാങ്കേതിക വിദ്യയുടെ വില്പനയും, സേവനവും എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തന മേഖല.

ചരിത്രം[തിരുത്തുക]

1997ൽ ജോമാക്സ് ടെക്നോളജീസ് എന്ന പേരിൽ ബോബ് പാർസൺസ് ആണ് ഗോ ഡാഡി എന്ന സ്ഥാപനം ആരംഭിച്ചത്. ഇതിനു മുമ്പ് ബോബ് പാർസൺസ് പാർസൺസ് ടെക്നോളജീസ് എന്ന ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ സ്ഥാപനം ആരംഭിച്ചിരുന്നു. ജോമാക്സ് ടെക്നോളജീസ് എന്ന പേരിനേക്കാൾ കൂടുതൽ സ്വീകാര്യമായ ഒരു പേര് എന്ന തീരുമാനത്തിന്റെ ഫലമായി 1999ൽ ഒരു ജീവനക്കാരൻ ബിഗ് ഡാഡി എന്ന പേര് നിർദ്ദേശിച്ചെങ്കിലും, ആ പേരിലുള്ള വെബ്‌സൈറ്റ് ഡൊമൈൻ ലഭ്യമല്ലാത്തതിനാൽ പാർസൺസ് ഗോ ഡാഡി എന്ന പേര് നിർദ്ദേശിക്കുകയും ആ ഡൊമൈൻ വാങ്ങിക്കുകയും ചെയ്തു. [3]. ഈ പേര് തിരഞ്ഞെടുക്കാനുള്ള കാരണമായി പാർസൺസ് പറഞ്ഞത്, ഇത് ജനങ്ങളെ ചിരിപ്പിക്കുകയും, ഓർക്കുവാൻ സഹായിക്കുകയും ചെയ്യും എന്നാണ്.[3]

അവലംബം[തിരുത്തുക]

  1. "Godaddy.com Site Info". Alexa Internet. ശേഖരിച്ചത്: 2011-08-04.
  2. "RegistrarStats". RegistrarStats. ശേഖരിച്ചത്: 2009-04-20.
  3. 3.0 3.1 "BobParsons.me". BobParsons.me. 2004-12-16.
"https://ml.wikipedia.org/w/index.php?title=ഗോ_ഡാഡി&oldid=1923655" എന്ന താളിൽനിന്ന് ശേഖരിച്ചത്