ഗോൾഡ് ബാഹ് സിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The even integers from 4 to 28 as sums of two primes. Goldbach's conjecture is that every even integer greater than 2 can be expressed as the sum of two primes in at least one way.
The even integers from 4 to 28 as sums of two primes. Goldbach's conjecture states that every even integer greater than 2 can be expressed as the sum of two primes.

ജർമ്മൻ ഗണിതശാസ്ത്രജ്ഞനായ ക്രിസ്ത്യൻ ഗോൾഡ് ബാഹ് (മാർച്ച് 18, 1690 – നവം: 20, 1764) മുന്നോട്ടുവച്ച ഒരു ഗണിതശാസ്ത്ര സമസ്യയാണ് ഗോൾഡ് ബാഹ് സിദ്ധാന്തം എന്നറിയപ്പെടുന്നത്. ഇതനുസരിച്ച് 4 നേക്കാൾ വലിയ ഏതൊരു ഇരട്ടസംഖ്യയെയും രണ്ട് ഒറ്റ അഭാജ്യസംഖ്യകളുടെ തുകയായി എഴുതാമെന്നു അദ്ദേഹം സമർത്ഥിച്ചു.

കൂടാതെ 2 നേക്കാൾ വലിയ ഏതൊരു ഇരട്ടസംഖ്യയെയും രണ്ട് അഭാജ്യസംഖ്യകളുടെ തുകയായും എഴുതാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇത് ഗോൾഡ് ബാഹ് അഭ്യൂഹം എന്നും അറിയപ്പെടുന്നു.[1][2]

ഉദാഹരണം[തിരുത്തുക]

4 = 2 + 2
6 = 3 + 3
8 = 3 + 5
10 = 3 + 7 = 5 + 5
...
100 = 3 + 97 = 11 + 89 = 17 + 83 = 29 + 71 = 41 + 59 = 47 + 53
...

അവലംബം[തിരുത്തുക]

  1. സംഖ്യകളൂടെ പുസ്തകം-ശകുന്തളാദേവി-ഡി.സി. ബുക്ക്സ് .2009 -43പേജ്
  2. Weisstein, Eric W., "Goldbach Number" from MathWorld.

പുറംകണ്ണികൾ[തിരുത്തുക]

  • Hazewinkel, Michiel, ed. (2001), "Goldbach problem", Encyclopedia of Mathematics, Springer, ISBN 978-1-55608-010-4
  • Goldbach's original letter to Euler — PDF format (in German and Latin)
  • Goldbach's conjecture, part of Chris Caldwell's Prime Pages.
  • Goldbach conjecture verification, Tomás Oliveira e Silva's distributed computer search.
"https://ml.wikipedia.org/w/index.php?title=ഗോൾഡ്_ബാഹ്_സിദ്ധാന്തം&oldid=3007332" എന്ന താളിൽനിന്ന് ശേഖരിച്ചത്