ഗോസ് കൃത്രിമ ഉപഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2013 നവംബർ 11-ന്ന് തെക്കൻ അത്ലാന്തിക് സമുദ്രത്തിൽ തകർന്നു വീണ മനുഷ്യനിർമ്മിത ഉപഗ്രഹമാണ് ഗോസ്(GOCE- Gravity Field and Ocean Circulation Explorer).സൈബീരിയക്കും പടിഞ്ഞാറൻ ശാന്തസമുദ്രത്തിനും കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിനും അന്റാർക്ടിക്കക്കും മുകളിലൂടേയുള്ള ഒരു ഭ്രമണപഥത്തിലൂടെയാണ് ഇത് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 1100 കി.ഗ്രാം ഭാരമുണ്ടായിരുന്ന ഇതിന്റെ 25 ശതമാനം മാത്രമേ (275 കിലോഗ്രാം)ഭൗമാന്തരീക്ഷത്തിലെ ഘർഷണത്തെ അതിജീവിച്ച് സമുദ്രത്തിൽ പതിക്കുകയുണ്ടായുള്ളൂ എന്നാണ് കണക്കുകൂട്ടൽ. ഫാൾക്ക്ലാൻഡ് ദ്വീപുകളിൽ നിന്ന് അധികം ദൂരെയല്ലാതെ അന്റാർക്ടിക്കക്കും തെക്കൻ അമേരിക്കക്കും ഇടയിലായാണ് ഇത് കടലിൽ വീണത്. ഒക്ടോബർ 21-ന്ന് ഇന്ധനം തീർന്നതോടേയാണ് ഈ ഉപഗ്രഹത്തിന്റെ ഭ്രമണപഥം ചുരുങ്ങാൻ തുടങ്ങിയത്. യൂറോപ്യൻ സ്പേസ് ഏജൻസി ആയിരുന്നു ഈ ഉപഗ്രഹം തൊടുത്തുവിട്ടത്. സമുദ്രചലനങ്ങളും കടൽ നിരപ്പും ഹിമാനികളുടെ ചലനങ്ങളും മറ്റും നീരീക്ഷിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശം[1].


അവലംബം[തിരുത്തുക]

  1. The Hindu, 12-11-2013, ശേഖരിച്ചത് 12-11-2013
"https://ml.wikipedia.org/w/index.php?title=ഗോസ്_കൃത്രിമ_ഉപഗ്രഹം&oldid=2313065" എന്ന താളിൽനിന്നു ശേഖരിച്ചത്