ഗോസ്റ്റ് ആർമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ghost Army Insignia circa 1944.

ഗോസ്റ്റ് ആർമി 1,100 പേർ അടങ്ങുന്ന ഈ സൈന്യത്തിൽ പക്ഷെ സൈനികർ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. നടന്മാർ, കലാകാരന്മാർ, കലാസംവിധായകർ, എഞ്ചിനീയർമാർ, വസ്തുശിൽപ്പികൾ എന്നിവർ അടങ്ങിയ സംഘം.
ഇങ്ങനെയുള്ള ഒരു സംഘത്തിന് ലഭിക്കുന്ന ദൌത്യം ലോകത്തെ ഏറ്റവും ശക്തനും, ക്രൂരനുമായ ഏകധിപതിയെയും അയാളുടെ സൈന്യത്തേയും കബളിപ്പിക്കുക.  അത് ഒരിക്കലും അത്ര ആയാസകരമായ കാര്യമല്ലെന്ന് അറിയാത്തവരല്ലായിരുന്നു ആ സംഘത്തിലെ ആരും. അന്നത്തെക്കാലത്ത് ഏറ്റവും സാങ്കേതികമായി വികസിച്ച ടീം ആയിരുന്നു നാസി സൈന്യം. എങ്കിലും നാസികളെ പൊട്ടന്മാരാക്കുവാൻ ഈ സംഘത്തിന് യുദ്ധ രംഗത്ത് നാടകം കളിക്കേണ്ടി വന്നു എന്നതാണ് ചരിത്രം.
ശാരീരികമായും മാനസികമായും ശത്രുവിനെ തളർത്തുക എന്നതായിരുന്നു ഈ സൈന്യത്തിൻറെ രൂപീകരണ ഉദ്ദേശം. ആകാശ നിരീക്ഷണം നടത്തുന്ന ചാര വിമാനങ്ങളുടെയും മറ്റും കണ്ണിൽ പൊട്ടാത്ത ടാങ്കുകളും, റബ്ബർ വിമാനങ്ങളും ഉപയോഗിച്ച് വലിയൊരു മിലിറ്ററി ഡ്രൂപ്പാണ് ശത്രുക്കൾ എന്ന് തോന്നിപ്പിക്കുകയായിരുന്നു ഈ ഗോസ്റ്റ് ആർമിയുടെ ലക്ഷ്യം.

"https://ml.wikipedia.org/w/index.php?title=ഗോസ്റ്റ്_ആർമി&oldid=2907094" എന്ന താളിൽനിന്ന് ശേഖരിച്ചത്