Jump to content

ഗോപാലിക അന്തർജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമ്പൂതിരി സമുദായത്തിൽ നിന്ന് അറബി അദ്ധ്യാപികയാകുന്ന ആദ്യത്തെ സ്ത്രീയാണ് ഗോപാലിക അന്തർജനം എന്നറിയപ്പെടുന്ന ബി.ടി.എൻ ഗോപാലിക.[1][2]

ജീവിതരേഖ

[തിരുത്തുക]

പഴഞ്ഞി ഭട്ടി തെക്കേടത്ത് ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരിയുടെയും ലീല അന്തർജനത്തിന്റെയും മകളായി ജനനം.[3] പത്താം ക്ലാസ് പാസായ ശേഷം കുന്നംകുളത്തെ ട്യൂട്ടോറിയൽ കോളേജിൽ നിന്ന് അറബി ഭാഷ പഠിച്ചു തുടങ്ങിയ ഗോപാലിക അന്തർജനം പിന്നീട് അധ്യയനത്തിനുള്ള യോഗ്യതയായ അഫ്‌ദലുൽ ഉലമ കരസ്ഥമാക്കി.[1] 1982 ൽ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് എൽ.പി.സ്‌കൂളിൽ അറബി അധ്യാപികയായി നിയമനം ലഭിച്ചെങ്കിലും ടീച്ചർ അറബി പഠിപ്പിക്കുന്നത് ശരിയായ രീതിയിലല്ലെന്ന് പറഞ്ഞ് ചിലർ രംഗത്തെത്തിയതോടെ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഉച്ചാരണ ശുദ്ധി പരിശോധിച്ച് അനുകൂല റിപ്പോർട്ട് നൽകിയിട്ടു പോലും ജോലി നഷ്ടപ്പെട്ടു.[1] കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായിട്ടും നാല് വർഷത്തിന് ശേഷം ഇ.കെ.നായനാർ മന്ത്രിസഭ ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് ജോലി തിരിച്ചുകിട്ടുന്നത്.[1] പെരിന്തൽമണ്ണക്കടുത്ത് മേലാറ്റൂരിലെ ചെമ്മാണിയോട് ജി.എൽ.പി. സ്കൂളിൽ നിന്ന് 2016 മാർച്ച് 31 ന് വിരമിച്ചു.[1]

കുടുംബം

[തിരുത്തുക]

ചെമ്മാണിയോട് പനയൂർമന നാരായണൻ നമ്പൂതിരിയാണ് ഭർത്താവ്.[4] സനിൽകുമാർ, അനില എന്നിവർ മക്കൾ.[4]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

[തിരുത്തുക]

ലോക അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ 'ഫാക്വൽറ്റി ഓഫ് ലാംഗ്വേജ്' സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ ടീച്ചറെ ആദരിച്ചിരുന്നു.[4] യോഗക്ഷേമസഭ പാലക്കാട് ജില്ലാ കമ്മിറ്റിയും ചെമ്മാണിയോട് ഡിഎഫ്സി ക്ലബ്ബും ആദരിച്ചിട്ടുണ്ട്.[3]

1993 ൽ പുറത്തിറങ്ങിയ നാരായം എന്ന മലയാളം സിനിമ ഗോപാലിക ടീച്ചറുടെ കഥയും പോരാട്ടവും അടിസ്ഥാനമാക്കിയുള്ളതാണ്.[1][4] ശശിശങ്കർ സംവിധാനം ചെയ്ത ആ ചിത്രത്തിന് സാമൂഹ്യപ്രമേയത്തിന് ദേശീയ അവാർഡും ലഭിച്ചിരുന്നു.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 ശുകപുരം, ഉണ്ണി. "ഒരു മലപ്പുറം സ്ത്രീഗാഥ". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-12-10. Retrieved 2021-12-10.
  2. "First Brahmin woman to teach Arabic in Kerala to retire after 29 years of service" (in ഇംഗ്ലീഷ്). 2016-03-15. Retrieved 2021-12-10.
  3. 3.0 3.1 3.2 "ഇവിടെയുണ്ട്‌ അറബി പഠിപ്പിച്ച അന്തർജനം". Deshabhimani.
  4. 4.0 4.1 4.2 4.3 ഡെസ്ക്, വെബ് (14 മാർച്ച് 2016). "അറബി അധ്യാപനത്തിൽ 29 ആണ്ട്; ഗോപാലിക അന്തർജനം പടിയിറങ്ങുന്നു | Madhyamam". www.madhyamam.com.
"https://ml.wikipedia.org/w/index.php?title=ഗോപാലിക_അന്തർജനം&oldid=3803929" എന്ന താളിൽനിന്ന് ശേഖരിച്ചത്