ഗെർഗിന ഡ്വറെറ്റ്‌സ്‌ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബൾഗേറിയൻ പത്രപ്രവർത്തകയും കവയിത്രിയുമാണ് ഗെർഗിന ഡ്വറെറ്റ്‌സ്‌ക (English:Gergina Dvoretzka (Bulgarian: Гергина Дворецка)

ജീവിത രേഖ[തിരുത്തുക]

ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ ജനിച്ചു. സോഫിയയിലെ സ്‌കൂളിൽ നിന്ന് ഫ്രഞ്ച് ഭാഷ പഠനം പൂർത്തിയാക്കി. സോഫിയ സർവ്വകലാശാലയിൽ നിന്ന് ബൾഗേറിയൻ ഭാഷ ശാസ്ത്രത്തിൽ ബിരുദം നേടി. ബൾഗേറിയൻ നാഷണൽ റേഡിയോയിൽ പത്രപ്രവർത്തകയായി സേവനം അനുഷ്ടിച്ചു. 1990കളുടെ തുടക്കത്തിൽ ആദ്യ റേഡിയോ പരിപാടിയായ യൂറോപ്പ്യൻ പ്രൊജക്ട് വാരാന്ത്യ പരിപാടിയായി സംപ്രേഷണം ചെയ്തു തുടങ്ങി. 2014മുതൽ യൂറോപ് ആൻഡ് ദ വേൾഡ് ഫൗണ്ടേഷന്റെ പ്രസിഡന്റാണ്.[1]

കൃതികൾ[തിരുത്തുക]

നാലു കവിതാ സമാഹരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2009ന്റെ അവസാനത്തിൽ ഒരു ബൾഗേറിയൻ ഭാഷയിലും പോളിഷ് ഭാഷയിലും ഒരു ഗദ്യ സമാഹാരം പ്രസിദ്ധീകരിച്ചു. 2012ൽ ദ ഡിസ്‌കവറി ഓഫ് ഡഗോബെർട എന്ന പേരിൽ ഒരു നോവൽ പ്രസിദ്ധീകരിച്ചു. 2014ൽ ബല്ലഡ് ഓഫ് ദ ഫിനിക്‌സ് ബേഡ് എന്ന പേരിൽ കവിതാ സമാഹരം പുറത്തിറക്കി..[2]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗെർഗിന_ഡ്വറെറ്റ്‌സ്‌ക&oldid=2781352" എന്ന താളിൽനിന്ന് ശേഖരിച്ചത്