Jump to content

ഗുലാബ് ചന്ദ് കടാരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുലാബ്ചന്ദ് കടാരിയ
പഞ്ചാബ്-ചണ്ഡിഗഢ് ഗവർണർ
ഓഫീസിൽ
2024 ജൂലൈ 28-തുടരുന്നു
മുൻഗാമിബൻവാരിലാൽ പുരോഹിത്
ആസ്സാം ഗവർണർ
ഓഫീസിൽ
2023 ഫെബ്രുവരി 22 - 2024 ജൂലൈ 28
മുൻഗാമിജഗദീഷ് മുഖി
പിൻഗാമിലക്ഷ്മൺ പ്രസാദ് ആചാര്യ
നിയമസഭാംഗം, രാജസ്ഥാൻ
ഓഫീസിൽ
2018, 2013, 2008, 2003, 1998, 1993, 1985, 1980, 1977
മണ്ഡലം
  • ഉദയ്പ്പൂർ
  • ബദ്രി സദ്രി
ലോക്സഭാംഗം
ഓഫീസിൽ
1989-1991
മണ്ഡലംഉദയ്പ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1944-10-13) 13 ഒക്ടോബർ 1944  (80 വയസ്സ്)
രാജസ്മൗണ്ട്, രജ്പുത്താന, രാജസ്ഥാൻ
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിഅനിത
കുട്ടികൾ5
As of ജൂലൈ 28, 2024
ഉറവിടം: ബോഡോലാൻറ് യൂണി.

2024 മുതൽ പഞ്ചാബ്-ചണ്ഡിഗഢ് ഗവർണറായി തുടരുന്ന രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഗുലാബ്ചന്ദ് കടാരിയ.( ജനനം: 13 ഒക്ടോബർ 1944) 2023 മുതൽ 2024 വരെ ആസ്സാം ഗവർണർ, ഒൻപത് തവണ രാജസ്ഥാൻ നിയമസഭാംഗം, മൂന്നു തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഒരു തവണ ലോക്സഭാംഗം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ, ബി.ജെ.പി ദേശീയ പ്രവർത്തക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]

ജീവിതരേഖ

[തിരുത്തുക]

രാജസ്ഥാനിലെ രജ്പുത്താനയിലെ രജസ്മൗണ്ടിൽ ഹുക്മി ചന്ദ് കടാരിയയുടേയും ലാഹരിഭായിയുടേയും മകനായി 1944 ഒക്ടോബർ 13ന്‌ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സുഖന്ദ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.ജിയും നിയമബിരുദവും നേടി. അധ്യാപകനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1960-ൽ ആർ.എസ്.എസ് അംഗമായതോടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ആദ്യം ജനതാ പാർട്ടിയിലും പിന്നീട് ജനതാ പാർട്ടി പലതായി പിളർന്നപ്പോൾ ബി.ജെ.പിയിലും അംഗമായി. യുവമോർച്ചയിലൂടെ ബി.ജെ.പി നേതൃനിരയിലെത്തി. ഒൻപത് തവണ നിയമസഭാംഗമായും മൂന്നു തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും ഒരു തവണ ലോക്സഭാംഗമായും പ്രവർത്തിച്ച കടാരിയ 2023 മുതൽ 2024 വരെ ആസ്സാം ഗവർണറായിരുന്നു. നിലവിൽ 2024 മുതൽ പഞ്ചാബ് ചണ്ഡിഗഢ് ഗവർണർറായി തുടരുന്നു.

പ്രധാന പദവികളിൽ

  • 2024-തുടരുന്നു : പഞ്ചാബ്-ചണ്ഡിഗഢ് ഗവർണർ
  • 2023-2024 : ആസ്സാം ഗവർണർ
  • 2019-2023 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 2018-2023 : നിയമസഭാംഗം, ഉദയ്പ്പൂർ
  • 2014-2018 : സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി
  • 2013 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 2013 : നിയമസഭാംഗം, ഉദയ്പ്പൂർ
  • 2008 : നിയമസഭാംഗം, ഉദയ്പ്പൂർ
  • 2004-2008 : സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി
  • 2003 : നിയമസഭാംഗം, ഉദയ്പ്പൂർ
  • 1999-2000 : ബി.ജെ.പി, സംസ്ഥാന പ്രസിഡന്റ്
  • 1998 : നിയമസഭാംഗം, ബന്ദ്രി സദ്രി
  • 1993 : നിയമസഭാംഗം, ബന്ദ്രി സദ്രി
  • 1986-1993 : ബി.ജെ.പി, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1980-1985 : ബി.ജെ.പി, സംസ്ഥാന സെക്രട്ടറി
  • 1980 : നിയമസഭാംഗം, ഉദയ്പ്പൂർ
  • 1977-1980 : യുവമോർച്ച, സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി
  • 1977 : നിയമസഭാംഗം, ഉദയ്പ്പൂർ
  • 1975-1977 : എ.ബി.വി.പി, സംസ്ഥാന സെക്രട്ടറി
  • 1971-1977 : ആർ.എസ്.എസ്, നഗർ കാര്യവാഹ്
  • 1961-1977 : ആർ.എസ്.എസ്, കാര്യകർത്ത
  • 1960 : ആർ.എസ്.എസ് അംഗം[5]

അവലംബങ്ങൾ

[തിരുത്തുക]
  1. Gulabchand Kataria sworn as Assam Governor
  2. Gulabchand Kataria Appointed as Governor of Assam
  3. Rajasthan Opposition Leader Appointed as Governor of Assam
  4. Gulabchand Kataria @ Udaipur
  5. "Rajasthan Election Results".
"https://ml.wikipedia.org/w/index.php?title=ഗുലാബ്_ചന്ദ്_കടാരിയ&oldid=4103967" എന്ന താളിൽനിന്ന് ശേഖരിച്ചത്