ഗുരുത്വാകർഷണതരംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുരുത്വ സ്ഥലകാലത്തിനുള്ളിലുള്ള ഒരു വ്യതിയാനം മൂലമുണ്ടാവുന്ന തരംഗങ്ങളാണ് ഗുരുത്വാകർഷണ തരംഗങ്ങൾ. ഇത് അതിന്റെ പ്രഭവസ്ഥാനത്തുനിന്ന് പുറത്തേക്ക് പ്രവഹിക്കുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം അടിസ്ഥാനമാക്കി ആൽബർട്ട് ഐൻസ്റ്റീനാണിതിന്റെ സാദ്ധ്യത പ്രവചിച്ചത്. ദ്വന്ദ്വതാരകങ്ങൾ, വെള്ളക്കുള്ളന്മാർ, ന്യൂട്രോൺ നക്ഷത്രങ്ങൾ, തമോദ്വാരങ്ങൾ മുതലായവയെല്ലാം ഗുരുത്വാകർഷണ തരംഗങ്ങൾക്ക് കാരണമാകാറുണ്ട്.

ഇവ നേരിട്ട് കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും ഹൾസ് ടെയ്ലർ ദ്വന്ദ്വവ്യൂഹങ്ങൾ അളക്കുകവഴി അവയുടെ അസ്തിത്വം തെളിയിക്കപ്പെട്ടിട്ടുണ്ട്. 1993 ൽ നോബൽ സമ്മാനത്തിന് അടിസ്ഥാനമായത് ഈ കണ്ടുപിടിത്തമാണ്. ഗുരുത്വാകർഷണ തരംഗങ്ങൾ കണ്ടെത്താനുള്ള വിവിധ ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗുരുത്വാകർഷണതരംഗം&oldid=2282238" എന്ന താളിൽനിന്നു ശേഖരിച്ചത്