ഗുരുഗോപിനാഥ്‌ നടനഗ്രാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Guru Gopinath Natanagramam.jpg
ഗുരു ഗോപിനാഥ് നടനഗ്രാമം

ഗുരു ഗോപിനാഥിന്റെ സ്മരണാർത്ഥം 1995ൽ സ്ഥാപിക്കപ്പെട്ട ഒരു കലാസ്ഥാപനമാണ് ഗുരു ഗോപിനാഥ് നടനഗ്രാമം. സംഗീതം, നൃത്തം, വാദ്യസംഗീതം തുടങ്ങിയ കലാരൂപങ്ങൾക്ക് മികച്ച ശിക്ഷണം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മഹാകലാകാരന്റെ പേരിൽ നടനഗ്രാമം സ്ഥാപിതമായത്. കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ സ്ഥിതി ചെയ്യുന്നു. [1]

പ്രവർത്തനങ്ങൾ[തിരുത്തുക]

കേരള നടനമുൾപ്പെടെയുള്ള നൃത്തയിനങ്ങളുടെ പരിശീലനവും പ്രചാരണവുമാണ് നടനഗ്രാമത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാനം. നാട്യോത്സവം, പ്രതിമാസ നൃത്തപരിപാടികൾ, മറ്റു സംസ്ഥാനങ്ങളിലെ പാരമ്പര്യനൃത്തമുൾപ്പെടെയുള്ള കലാരൂപങ്ങളുടെ അവതരണം, എന്നിവയ്ക്കു പുറമേ, കേരളനടനം ശില്പശാല, നൃത്തസംബന്ധിയായ സെമിനാറുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കുക, ശാസ്ത്രീയ സംഗീതം, വാദ്യോപകരണങ്ങൾ, ഓട്ടൻ തുള്ളൽ എന്നിവയിൽ പരിശീലനം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളും ഈ കലാലയം നടത്തുന്നുണ്ട്. കേരളനടനം, ഭരതനാട്യം,മോഹിനിയാട്ടം, എന്നിവ രംഗത്തവതരിപ്പിക്കുന്ന മികച്ച ട്രൂപ്പ് നടനഗ്രാമത്തിനുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെ മറ്റു പ്രദേശങ്ങളിലെയും നൃത്തരൂപങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ നാഷണൽ ഡാൻസ് മ്യൂസിയം ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്. ഓപ്പൺ എയർ തീയറ്ററായ ചിലമ്പൊലി ആംഫിതിയെറ്റർ നടനഗ്രാമത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. [2]

അവലംബം[തിരുത്തുക]

  1. സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്
  2. ഗുരുഗോപിനാഥ്‌ നടനഗ്രാമം [2] 2019 ജൂലൈ 9 ന് ശേഖരിച്ചത്

പുറം കണ്ണികൾ[തിരുത്തുക]

  • http://ggndm.org | ഗുരുഗോപിനാഥ്‌ നടനഗ്രാമത്തിൻറെ ഔദ്യോഗിക വെബ്സൈറ്റ്.