Jump to content

ഗുണ്ടറ മഖാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ മാനന്തവാടി-ബാവലി-മൈസൂർ റോഡിൽ കേരള-കർണാടക അതിർത്തിയിൽ ഉൾക്കാട്ടിനകത്ത് സ്ഥിതി ചെയ്യുന്ന ഒരു മുസ്ലിം തീർത്ഥാടന കേന്ദ്രമാണ് ഗുണ്ടറ മഖാം. വർഷത്തിലൊരിക്കൽ ഇവിടെ നടക്കുന്ന ഉറൂസ് അഥവാ നേർച്ച പ്രശസ്തമാണ്. ഇതോടനുബന്ധിച്ച് മാത്രമാണ് ജനങ്ങൾക്ക് ഇവിടെ പ്രവേശനാനുമതിയുള്ളത്.[1] സൂഫിവര്യനായ ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരിയുടെ ഖബറിടമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. [2] കേരള- കർണാടക അതിർത്തിയോടുചേർന്നുള്ള ബൈരക്കുപ്പ പഞ്ചായത്തിലെ മച്ചൂരിനടുത്തുള്ള ഗുണ്ടറ വനത്തിലാണ് ഇത് നിലൊകൊള്ളുന്നത്.[3] മച്ചൂരിൽനിന്ന് കബനിപ്പുഴ മുറിച്ചുകടന്ന് കാട്ടിലൂടെ നാലുകിലോമീറ്ററോളം സഞ്ചരിച്ചുവേണം ഈ മഖാമിലെത്താൻ. ഏപ്രിൽ മാസത്തിൽ മാത്രമാണ് പ്രവേശനം.[4]

അവലംബം

[തിരുത്തുക]
  1. "കബനിയുടെ തീരത്തെ കൊടുംകാട്ടിലെ മഖാം; മതസൗഹാർദത്തിന്റെ കാനനപാതയിലെത്തുന്നത് ആയിരങ്ങൾ" (in ഇംഗ്ലീഷ്). 2024-05-07. Retrieved 2024-05-07.
  2. "മതസൗഹാർദത്തിന്റെ കാനനപാത; ആയിരങ്ങൾ ഗുണ്ടറ മഖാമിലേക്ക്" (in ഇംഗ്ലീഷ്). 2024-05-06. Retrieved 2024-05-07.
  3. കൊടുംവേനലാണ്...മാനും കാട്ടുപന്നിയും ആനയുമെല്ലാം ഇപ്പോൾ സദാസമയം കബനി നദിക്കരയിലുണ്ട് ! | Kabani river, retrieved 2024-05-07
  4. "കബനിയുടെ തീരത്തെ കൊടുംകാട്ടിലെ മഖാം; മതസൗഹാർദത്തിന്റെ കാനനപാതയിലെത്തുന്നത് ആയിരങ്ങൾ" (in ഇംഗ്ലീഷ്). 2024-05-07. Retrieved 2024-05-07.
"https://ml.wikipedia.org/w/index.php?title=ഗുണ്ടറ_മഖാം&oldid=4083166" എന്ന താളിൽനിന്ന് ശേഖരിച്ചത്