ഗീത പ്രസ്
ഗീത പ്രസ് | |
---|---|
സ്ഥാപിതം | 29 ഏപ്രിൽ 1923 |
സ്ഥാപക(ൻ/ർ) | Jay Dayal Goyanka,
Ghanshyam Das Jalan |
സ്വരാജ്യം | ഇന്ത്യ |
ആസ്ഥാനം | ഗൊരക്പൂർ, ഉത്തർ പ്രദേശ് |
ഡിസ്റ്റ്രിബ്യൂഷൻ | ലോകം മുഴുവൻ |
Publication types | Hindu Religious Books and Kalyan Masik |
Nonfiction topics | ഹിന്ദുമതം |
തൊഴിലാളികളുടെ എണ്ണം | 350 |
ഒഫീഷ്യൽ വെബ്‌സൈറ്റ് | *www
|
ഹിന്ദു മതഗ്രന്ഥങ്ങൾ മാത്രം അച്ചടിച്ച് വിതരണം ചെയ്യുന്ന പ്രസാധകരാണ് ഗീത പ്രസ്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1923 ൽ പ്രവർത്തനം ആരംഭിച്ച ഈ പ്രസിൽനിന്നും രാജ്യത്തെ പ്രധാന ഭാഷകളിലുമുള്ള മതഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു. ജയാ ദയാൽ ഗോയങ്ക, ഗ്യാൻശ്യാംദാസ് ജലാൻ എന്നിവരാണ് എന്നിവരാണ് ഗീത പ്രസിന്റെ സ്ഥാപകർ. ഭഗവത്ഗീതയുടെ 410 മില്യണിലേറെ കോപ്പികൾ ഗീത പ്രസ് വഴി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]
ഗീത പ്രസ് ഇന്നൊരു മ്യൂസിയമായി സംരക്ഷിച്ചുവരുന്നു. ആദ്യമായി അച്ചടിതുടങ്ങിയ പ്രസ്സും അനേകം കയ്യെഴുത്തുപ്രതികളും താളിയോലകളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കോപ്പികളുമെല്ലാം ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭഗവദ്ഗീതയുടെ 100-ലധികം വ്യാഖ്യാനങ്ങൾ ഉൾപ്പെടെ 3,500-ലധികം കൈയെഴുത്തുപ്രതികൾ ഗീത പ്രസ് ആർക്കൈവുകളിൽ ഉണ്ട്.[2] പഴയ പ്രസിനോടുചേർന്നുള്ള ആധുനിക കെട്ടിടത്തിൽ ഹിന്ദുമതഗ്രന്ഥങ്ങളുടെ വില്പനസ്‌റ്റാളും സജ്ജീകരിച്ചിട്ടുമുണ്ട്. മലയാളമുൾപ്പെടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ അക്ഷയഖനിയാണിത്. കേന്ദ്ര ഗവ. സഹായമുള്ളതിനാൽ കുറഞ്ഞവിലയ്ക്ക് ഹിന്ദുമതഗ്രന്ഥങ്ങൾ വിറ്റഴിക്കപ്പടുന്നതിന് ഗീത പ്രസിനു കഴിയുന്നുണ്ട്.
ചരിത്രം
[തിരുത്തുക]1923 ഏപ്രിൽ 29-ന് ഗൊരഖ്പൂർ പട്ടണത്തിൽ ജയദയാൽ ഗോയന്ദ്കയുടെ (1885–1965) മാർഗനിർദേശപ്രകാരം സാമൂഹ്യ സേവകരായ ബിസിനസുകാർ സ്ഥാപിച്ചതാണ് ഈ പ്രസ്.[3] ആദ്യം ചെറിയൊരു വാടകമുറിയിൽ പ്രവർത്തിച്ചിരുന്ന പ്രസ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് 1955 ലാണ്.[4]
വിവരണം
[തിരുത്തുക]ഹിന്ദു മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരും വിതരണക്കാരുമാണ് ഗീത പ്രസ്.[3]
അവലംബം
[തിരുത്തുക]- ↑ Holy word India Today, 20 December 2007.
- ↑ Mishra, Sheokesh. "Holy word" (in ഇംഗ്ലീഷ്). Retrieved 2022-07-22.
- ↑ 3.0 3.1 "Gita Press | Hindu publishing organization | Britannica" (in ഇംഗ്ലീഷ്). Retrieved 2022-07-22.
- ↑ "ഗീത പ്രസ്, Gorakhpur". Retrieved 2022-07-22.