Jump to content

ഗീതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലഘുഗാനം എന്ന് അർത്ഥം. ഗാനാത്മകമായ കാവ്യരൂപങ്ങളിൽ ഒന്ന്. ഉത്പത്തി സിസിലിയിൽ നിന്നാണ്. ഇറ്റാലിയൻ പദമായ Sonnettoയിൽ നിന്നും ഉത്ഭവം. ഈ പദത്തിനു് ചെറിയ ശബ്ദം എന്നർത്ഥം. ആത്മനിഷ്ഠമായ കാവ്യമാണിത്.

സവിശേഷതകൾ

[തിരുത്തുക]

ഒരേയൊരാശയം പതിനാലുവരിയിൽ ആവിഷ്കരിക്കുന്നു. ഘടനയിലും പ്രാസവിന്യാസത്തിലും പ്രത്യേകനിയമങ്ങളുണ്ട്. അന്ത്യപ്രാസം ഉണ്ടാവണം. ഏകാഗ്രതയും ഹ്രസ്വതയും മുഖമുദ്ര. സംഗീതോപകരണം മീട്ടി പാടാനുള്ളവയായിരുന്നു ഇവ.

ഇറ്റാലിയൻ മാതൃക

[തിരുത്തുക]

വരികൾ എട്ടും ആറുമായി രചിക്കപ്പെടുന്നു. ആദ്യത്തെ എട്ടുവരി രണ്ടു ചതുഷ്പദികളായി തിരിഞ്ഞിരിക്കും. പിന്നത്തെ ആറുവരി രണ്ടു ത്രിപദികളും.

ഇംഗ്ലീഷ് മാതൃക

[തിരുത്തുക]

ആദ്യം മൂന്നു ചതുഷ്പദികൾ. ഒടുവിലത്തെ രണ്ടു വരി ഉച്ചസ്ഥായിയിലെത്തുന്നു.

പ്രമുഖർ

[തിരുത്തുക]

ഷേക്സ്പിയർ,[1] മിൽട്ടൺ, സ്പെൻ‌സർ, വേഡ്സ്വർത്ത്.

മലയാളത്തിൽ

[തിരുത്തുക]

വേണ്ടത്ര ചലനങ്ങളുണ്ടായില്ല. എം. പി. അപ്പൻ, കൃഷ്ണൻ പറപ്പിള്ളി എന്നിവരുടെ ഗീതകങ്ങളുണ്ടായിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. admin. "വില്യം ഷേക്‌സ്പിയർ Archives" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-04.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗീതകം&oldid=3630549" എന്ന താളിൽനിന്ന് ശേഖരിച്ചത്