ഉള്ളടക്കത്തിലേക്ക് പോവുക

ഗിരിജ വ്യാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിരിജ വ്യാസ്
കേന്ദ്ര നഗര ദാരിദ്ര്യ നിർമ്മാർജ്ജന വകുപ്പ് മന്ത്രി
ഓഫീസിൽ
17 ജൂൺ 2013 – 26 മേയ് 2014
പ്രധാനമന്ത്രിമൻമോഹൻ സിങ്ങ്
മുൻഗാമിഅജയ് മാക്കൻ
പിൻഗാമിവെങ്കയ്യാ നായിഡു
ലോക്സഭാംഗം
ഓഫീസിൽ
2009, 1999, 1996, 1991
മണ്ഡലം
  • ഉദയ്പ്പൂർ,
  • ചിത്തോർഗഡ്
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
ഓഫീസിൽ
2005 - 2011
മുൻഗാമിപൂർണിമ അദ്വാനി
പിൻഗാമിമമത ശർമ്മ
വ്യക്തിഗത വിവരങ്ങൾ
ജനനം1946 ജൂലൈ 8
നഥ്വാര, ഉദയ്പൂർ, രാജസ്ഥാൻ
മരണംമേയ് 1, 2025(2025-05-01) (78 വയസ്സ്)
അഹമ്മദാബാദ്, ഗുജറാത്ത്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിun-married
As of 3 മെയ്, 2025
ഉറവിടം: nocorruption.in

നാല് തവണ ലോക്‌സഭാംഗം, രണ്ട് തവണ കേന്ദ്രമന്ത്രി, ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ, സംസ്ഥാന മന്ത്രി, രാജസ്ഥാൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഉദയ്പ്പൂരിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവായിരുന്നു[1] ഗിരിജാ വ്യാസ്.(1946-2025) [2][3]

ജീവിതരേഖ

[തിരുത്തുക]

രാജസ്ഥാനിലെ ഉദയ്പ്പൂരിൽ കൃഷ്ണ ശർമ്മയുടെയും യമുനാ ദേവി വ്യാസിൻ്റെയും മകളായി 1946 ജൂലൈ 8ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉദയ്പ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഗിരിജ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ട്രേറ്റ് നേടി പഠനം പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1977 മുതൽ 1984 വരെ ഉദയ്പ്പൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായാണ് രാഷ്ട്രീയ പ്രവേശനം. 1985-ൽ ആദ്യമായി രാജസ്ഥാൻ നിയമസഭാംഗമായ ഗിരിജ 1985-1990-ലെ ഹരിദേവ് ജോഷി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1991-ൽ ഉദയ്പ്പൂരിൽ നിന്നും ആദ്യമായി ലോക്സഭാംഗമായി. 1991-ൽ നരസിംഹറാവു പ്രധാനമന്ത്രിയായതോടെ കേന്ദ്ര മന്ത്രിസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1993-ൽ മന്ത്രിസ്ഥാനം രാജിവച്ച് ദേശീയ മഹിളാ കോൺഗ്രസ് അധ്യക്ഷയായി. 1996, 1999, 2009 ലോക്‌സഭകളിൽ അംഗമായിരുന്ന ഗിരിജ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന രണ്ടാം യുപിഎ സർക്കാരിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2018-ലെ രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ ഉദയ്പ്പൂർ സിറ്റി മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019-ൽ സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു.

പ്രധാന പദവികളിൽ

  • 2013-2014 : കേന്ദ്ര നഗര ദാരിദ്ര്യ നിർമ്മാർജ്ജന വകുപ്പ് മന്ത്രി
  • 2009-2014 : ലോക്‌സഭാംഗം, ചിത്തോർഗഢ്
  • 2009-2014 : ലോക്സഭയിലെ ചീഫ് വിപ്പ്
  • 2005-2011 : ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ
  • 1999-2003 : രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ
  • 1999-2004 : ലോക്സഭാംഗം, ഉദയ്പ്പൂർ
  • 1996-1998 : ലോക്സഭാംഗം, ഉദയ്പ്പൂർ
  • 1993-1996 : മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ
  • 1991-1993 : ഡെപ്യൂട്ടി യൂണിയൻ മിനിസ്റ്റർ, വിവര സാങ്കേതിക സംപ്രേക്ഷണ വകുപ്പ്
  • 1991-1996 : ലോക്സഭാംഗം, ഉദയ്പ്പൂർ
  • 1985-1990 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 1985-1990 : നിയമസഭാംഗം, ഉദയ്പ്പൂർ
  • 1977-1984  : ഉദയ്പ്പൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ

2025 മാർച്ച് 31ന് വീട്ടിലെ പൂജാ മുറിയിൽ ഉണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ തുടരവെ 2025 മെയ് ഒന്നിന് അന്തരിച്ചു.[4][5][6]

അവലംബം

[തിരുത്തുക]
  1. മുൻകേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-20. Retrieved 2014-03-01.
  3. "Rajasthan Election Results 2018".
  4. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഗിരിജ വ്യാസ് അന്തരിച്ചു
  5. മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു
  6. Congress Party Mourns Former Union Minister Girija Vyas Death
"https://ml.wikipedia.org/w/index.php?title=ഗിരിജ_വ്യാസ്&oldid=4524410" എന്ന താളിൽനിന്ന് ശേഖരിച്ചത്