ഗിബ്ബറെല്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗിബ്ബറെല്ലിൻ (GAs) വളർച്ചയേയും വിവിധ വികാസപ്രവർത്തനങ്ങളായ; കാണ്ഡവളർച്ച, വിത്തുകളുടെ മുളയ്ക്കൽ, നിദ്രാവസ്ഥ, പുഷ്പിക്കൽ, ലൈംഗികപ്രകടനം, എൻസൈമുകളുടെ പ്രവർത്തനോത്തേജനം, ഇലകളുടെയും പൂക്കളുടെയും പ്രായമാകൽ എന്നിവയെയും സ്വാധീനിക്കുന്ന സസ്യ ഹോർമോണാണ്. [1]

എയ്ച്ചി കുറോസാവ എന്ന ജപ്പാനീസ് ശാസ്ത്രജ്ഞനാണ് 1926ൽ ഗിബ്ബറെല്ലിൻ ഹോർമോണിനെ ആദ്യമായി തിരിച്ചറിഞ്ഞത്. നെൽച്ചെടിയിലെ ബക്കാനേ എന്ന രോഗത്തെ പറ്റി പഠിക്കുമ്പോൾ ആണദ്ദേഹം ഇതു കണ്ടെത്തിയത്. [1][2]1935ൽ ടെയ്ജിറോ യബൂട്ടയും സുമുക്കിയും ചേർന്ന് ഇത് ആദ്യമായി കുറോസാവ [1]അവർക്കു നൽകിയ പൂപ്പൽ വിഭാഗമായ ഗിബ്ബെറെല്ല ഫുജികുറോയ് ൽ നിന്നും വേർതിരിച്ചെടുത്തു. യബൂട്ട അവർക്കു കിട്ടിയ അവഷിപ്തത്തെ ഗിബ്ബെറെല്ലിൻ എന്നു വിളിച്ചു. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗിബ്ബറെല്ലിൻ&oldid=3813345" എന്ന താളിൽനിന്ന് ശേഖരിച്ചത്