ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചൽ വെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ അഞ്ചൽ എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 1965 ൽ സ്കൂൾ ഗവ. ഹൈസ്കൂളായി ഉയർത്തി, അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1989 ൽ മൂന്ന് നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പണി പൂർത്തീകരിച്ച് ഹൈസ്കൂൾ വിഭാഗം മാറ്റി. എൽ.പി. വിഭാഗം പ്രത്യേകമായി പഴയ സ്ഥലത്തേയ്ക്ക് മാറ്റി. 2000 ൽ ഈ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.