Jump to content

ഗദ്യസാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വ്യക്തമായി പറയുന്നതിനെ ആണ് ഗദ്യം എന്ന് പറയുന്നത്. വിഷയത്തിന്റെ വിശദീകരണമാണ് ഗദ്യം. വേദത്തിൽ തന്നെ ഗദ്യരൂപം ഉണ്ട് അഥർവ്വവേദത്തിലെ ഗവ്യ രീതി പ്രധാനമാണ് എല്ലാ ജനങ്ങളെയും ഉൾക്കൊള്ളുന്ന സമൂഹങ്ങൾ രൂപപ്പെട്ടതിൽ നിന്നാണ് ഗദ്യം എന്ന രചന സങ്കല്പം വികസിച്ചത്. വർണ്ണന, വ്യാഖ്യാനം, ഭാവകല്പന എന്നിങ്ങനെയാണ് ആണ് ഗദ്യത്തെ തിരിച്ചിരിക്കുന്നത്. മനുഷ്യപുരോഗതിയുടെ പ്രധാന ഘട്ടത്തെ കുറിക്കുന്ന ഒന്നാണ് പദ്യത്തിൽ നിന്ന് ഗദ്യത്തിലേക്കുള്ള മാറ്റം. ഏഡി ആറാംനൂറ്റാണ്ടിലെ ഇടയ്ക്കൽ ശിലാലിഖിതങ്ങൾ മലയാളത്തിന്റെ പ്രാചീന മാതൃകകളാണ്. എഡി ഒൻപതാം നൂറ്റാണ്ടുമുതലുള്ള ശിലാരേഖകളും മലയാളത്തിന്റെ ഗദ്യ ചരിത്രം നിർണയിക്കുന്ന ഉപാദാനങ്ങൾ ആണ്.

ഒൻപതാം നൂറ്റാണ്ടിലെ തമിഴ് മലയാളം ശുദ്ധ മലയാളത്തിലേക്ക് മാറി തുടങ്ങുന്നത് രാജശേഖരൻ വാഴപ്പള്ളി ശാസനത്തിൽ കാണാം. കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള ശാസനം ആണ് വാഴപ്പള്ളി ശാസനം. എഡി 849 ഉണ്ടായ തരിസാപ്പള്ളി ചെപ്പേടിലും പ്രാചീന ഗദ്യ ത്തിൻറെ തനിമ തെളിയുന്നുണ്ട്. മാമ്പള്ളി ശാസനം, മൂഴിക്കളം ശാസനം, വീരരാഘവപട്ടയം തുടങ്ങിയ ശാസനങ്ങൾ ഗദ്യ പരിണാമം വ്യക്തമാക്കുന്നുണ്ട്. പോർച്ചുഗീസുകാരുടെ കടന്നുവരവ് കേരളത്തിൻറെ സാംസ്കാരിക രംഗത്തും വലിയ ചലനങ്ങളുണ്ടാക്കി. 1599 പോർച്ചുഗീസ് അധികാരികളുടെ നേതൃത്വത്തിൽ കൂടിയ ഉദയംപേരൂർ സുന്നഹദോസിന്റെ canonical മലയാള ഗദ്യ ചരിത്രത്തിലെ ഒരു വിലക്കപ്പെട്ട രേഖയാണ്. പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ഉണ്ടായ മതപ്രബോധന കൃതികളിലും ഐതിഹ്യ ഗ്രന്ഥങ്ങളിലും സ്വതന്ത്രമായ മലയാളശൈലി രൂപപ്പെട്ടു വരുന്നത് കാണാം. 1809 ലെ കുണ്ടറ വിളംബരവുമായി ആധുനിക മലയാള ഗദ്യത്തിൽ ആണ് എഴുതപ്പെട്ടത്.

ബ്രിട്ടീഷ് ഭരണം മലയാള ഗദ്യ വികാസത്തെ ത്വരിതപ്പെടുത്തി. 1821 ചർച്ച് മിഷൻ സൊസൈറ്റി അച്ചടിശാല തുടങ്ങിയതോടെ നിരവധി ഗദ്യകൃതികൾ മലയാളത്തിലുണ്ടായി. ഏതെങ്കിലും നാടോടി കഥാ കാവ്യം ആയിരിക്കും ആഖ്യാന കാവ്യം എന്ന വിശേഷണത്തിന് യോജിക്കുന്നത്. ചരിത്ര കഥകളും പ്രാദേശിക വിശ്വാസങ്ങളും ആണ് ഇത്തരം കാവ്യത്തിന്റെ അടിസ്ഥാനം. മനഃപാഠം പഠിച്ചു ഉരുവിടാൻ ഉദ്ദേശിക്കപ്പെട്ടിരുന്നതു കൊണ്ട്‍, ശ്ലോക നിബദ്ധമായി ആണ് പ്രാചീന ആഖ്യാന കാവ്യങ്ങൾ എഴുതപ്പെട്ടിട്ടുള്ളത്. ചില പ്രയോഗങ്ങളും ശൈലികളും അതിൽ ആവർത്തിക്കപ്പെട്ടു വരുന്നതായും കാണാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=ഗദ്യസാഹിത്യം&oldid=3541585" എന്ന താളിൽനിന്ന് ശേഖരിച്ചത്