ഗംഗാ ദേവി (ചിത്രകാരി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ganga Devi
ജനനം1928
Mithila, Bihar India
മരണം1991
തൊഴിൽPainter
അറിയപ്പെടുന്നത്Madhubani painting
പുരസ്കാരങ്ങൾPadma Shri
National Award for Crafts

ഭാരതീയയായ ചിത്രകാരിയാണ് ഗംഗാദേവി (1928-1991)[1] മധുബാനി ശൈലിയിലുള്ള രചനാ ശൈലിയിലെ പ്രമുഖയായിരുന്നു.[2] വിദേശത്തും മധുബാനി ശൈലി പ്രചരിപ്പിച്ചു.[3] 1928 ൽ ബീഹാറിലെ മിഥിലയിൽ ജനിച്ചു.  കായസ്ഥ കുടുംബങ്ങളിൽ പ്രചാരത്തിലിരുന്ന പാരമ്പര്യ ചിത്ര രചനാ രീതിയായ കച്നി എന്ന രേഖാ ചിത്ര കലയിൽ കുട്ടിക്കാലത്തേ പ്രാവീണ്യം തെളിയിച്ചു.[4] നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. അമേരിക്കയിൽ നടന്ന ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഭാഗമായിരുന്നു, അമേരിക്ക സീരീസ്, മോസ്കോ ഹോട്ടൽ, ഫെസ്റ്റിവൽ ഓഫ് അമേരിക്കൻ ലൈഫ്, റൈഡ് ഇൻ എ റോളർ കോസ്റ്റർ തുടങ്ങിയ ചിത്രങ്ങൾ പ്രസിദ്ധമാണ് . കരകൗശല വിദ്യക്കു നൽകുന്ന ദേശീയ അവാർഡ് ഭാരത സർക്കാരിൽ നിന്നു ലഭിച്ചിട്ടുണ്ട്. 1984 ൽ പത്മശ്രീ ലഭിച്ചു.[5]

അവലംബം[തിരുത്തുക]

  1. Jyotindra Jain (1989). "Ganga Devi: Tradition and expression in Madhubani painting". Taylor and Francis Online. 3 (6). doi:10.1080/09528828908576213.
  2. "Riding the Rollercoaster with Ganga Devi". 50 Watts. 2015. Retrieved September 9, 2015.
  3. "Madhubani Magic of Gangadevi". Pitara. 2015. Retrieved September 9, 2015.
  4. "Ganga Devi - Artist Profile". Mithila Paintings. 2015. Retrieved September 9, 2015.
  5. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved July 21, 2015.
"https://ml.wikipedia.org/w/index.php?title=ഗംഗാ_ദേവി_(ചിത്രകാരി)&oldid=3630377" എന്ന താളിൽനിന്ന് ശേഖരിച്ചത്