Jump to content

ഖുലൂദ് ദഹ്ബീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of Khouloud Daibes
ഖുലൂദ് ദഹ്ബീസ്, 2014

പ്രമുഖ പലസ്റ്റീനിയൻ വാസ്തുശിൽപിയും രാഷ്ട്രീയ പ്രവർത്തകയും നയതന്ത്രജ്ഞയുമായിരുന്നു ഖുലൂദ് ഖലീൽ ദഹ്ബീസ് ( English: Khuloud Khalil Daibes (അറബി: خلود دعيبس)

1965 ഏപ്രിൽ 16ന് വെസ്റ്റ് ബാങ്കിലെ സബാബ്ദേഹിൽ ജനിച്ചു.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ജർമ്മനിയിലെ ഹന്നോവർ സർവ്വകലാശാലയിൽ നിന്ന് വാസ്തുശിൽപ കലയിൽ പിഎച്ചഡി നേടി. ബത്‌ലഹേമിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറാിരുന്നു[1]. ബെത്‌ലഹേം സർവ്വകലാശാലയിൽ ടൂറിസം മാസ്റ്റർ പ്രോഗ്രാമിൽ ലകചററായി ജോലി ചെയ്തു. പാലസ്റ്റീനിയൻ അതിർത്തിയിലെ ടൂറിസം, സാംസ്‌കാരിക പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ദേശീയ, അന്തർ ദേശീയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. 2007 മാർച്ചിലെ പാലസ്റ്റീനിയൻ നാഷണൽ യൂനിറ്റി സർക്കാരിൽ ടൂറിസം മന്ത്രിയായിരുന്നു.2012 വരെ പാലസ്റ്റീനിയൻ അഥോറിറ്റിയുടെ അടിയന്തര സർക്കാരിലും ടൂറിസം മന്ത്രിയായി. 2007 മുതൽ 2009വരെ വനിതാ ക്ഷേമകാര്യ മന്ത്രിയായി.[1][2][3] 2013 ജൂലൈയിൽ ജർമ്മനിയിലെ പാലസ്റ്റീനിയൻ മിഷൻ പ്രതിനിധിയായി.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 The PA Ministerial Cabinet List—The Emergency Government June 2007 - July 2007 (12th government). JMCC, archived on 18 August 2007
  2. 2.0 2.1 "Botschafterin Palestinas / Ambassador Palestine". Archived from the original on 2017-06-30. Retrieved 2017-07-31.
  3. دنيا الوطن - د.خلود دعيبس-ابو دية وامل صيام..وزيرتان تلحميتان في حكومة الوحدة
"https://ml.wikipedia.org/w/index.php?title=ഖുലൂദ്_ദഹ്ബീസ്&oldid=3819353" എന്ന താളിൽനിന്ന് ശേഖരിച്ചത്