ഖതാദ ഇബ്ൻ ഇദ്‌രീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിമൂന്നാം നൂറ്റാണ്ടിൽ മക്കയിലെ ഭരണാധികാരിയായിരുന്നു ഖതാദ ഇബ്ൻ ഇദ്‌രീസ് (അറബി: أبو عزيز قتادة بن إدريس الحسني العلوي الينبعى المكي, മരണം 1220/1221). ശീഈ വിഭാഗത്തിലായിരുന്നു അദ്ദേഹം എന്ന് കരുതപ്പെടുന്നു[1]. ഇദ്ദേഹം സ്ഥാപിച്ച ബനൂ ഖതാദ എന്ന രാജവംശം 1925 വരെ മക്കയിൽ ഭരണം നിലനിർത്തി[2]. മംലൂക്ക് ഭരണത്തിന്റെ അവസാനത്തിലോ ഒട്ടോമൻ ഭരണത്തിന്റെ തുടക്കത്തിലോ ബനൂ ഖതാദ രാജവംശം സുന്നീ ഇസ്‌ലാമിലേക്ക് വഴിമാറിയതായി കാണപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

പ്രവാചകൻ മുഹമ്മദിന്റെ ചെറുമകൻ ഹസൻ ഇബ്ൻ അലിയുടെ കുടുംബപരമ്പരയിൽ പെട്ട ഖതാദ ഇബ്ൻ ഇദ്‌രീസ് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാനത്തിലായി യാമ്പു താഴ്‌വരയിൽ ജനിച്ചു എന്ന് ഗണിക്കപ്പെടുന്നു[3]. താഴ്‌വരയിലെ നഹ്റുൽ അൽഖമിയ പ്രദേശത്താണ് ഈ ഗ്രാമീണ കുടുംബം താമസിച്ചിരുന്നത് എന്ന് ഇബ്ൻ ഖൽദൂൻ രേഖപ്പെടുത്തുന്നുണ്ട്[4]. ശരീഫ് എന്നാണ് ഈ കുടുംബത്തിലെ ആളുകൾ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

അവലംബം[തിരുത്തുക]

  1. Curatola, Giovanni (January 2007). The Art and Architecture of Mesopotamia. ISBN 9780789209214.
  2. Salibi, 1998, p.55.
  3. Ibn Fahd 1986, പുറം. 575–576.
  4. Ibn Khaldūn 2000, പുറം. 135.

ഗ്രന്ഥസൂചിക[തിരുത്തുക]

  • Ibn Fahd, ‘Izz al-Dīn ‘Abd al-‘Azīz ibn ‘Umar ibn Muḥammad (1986) [composed before 1518]. Shaltūt, Fahīm Muḥammad (ed.). Ghāyat al-marām bi-akhbār salṭanat al-Balad al-Ḥarām غاية المرام بأخبار سلطنة البلد الحرام (in അറബിക്). Vol. 1 (1st ed.). Makkah: Jāmi‘at Umm al-Qurá, Markaz al-Baḥth al-‘Ilmī wa-Iḥyā’ al-Turāth al-Islāmī, Kullīyat al-Sharīʻah wa-al-Dirāsāt al-Islāmīyah.
  • al-Qalqashandī, Shihāb al-Dīn Abū al-‘Abbas Aḥmad ibn ‘Alī (1914) [1412]. Ṣubḥ al-a'shá صبح الأعشى (in അറബിക്). Vol. 4. al-Qāhirah: Dār al-Kutub al-Khidīwīyah.
  • Ibn Khaldūn, ‘Abd al-Raḥmān ibn Muḥammad (2000). Shahādah, Khalīl; Zakār, Suhayl (eds.). Tārīkh Ibn Khaldūn تاريخ ابن خلدون (in അറബിക്). Vol. 4. Bayrūt: Dār al-Fikr.
  • Ibn al-Athir, Izz al-Din; Richards, D.S. (2008), The chronicle of Ibn al-Athīr for the Crusading Period from al-Kāmil fi'l-taroikh: The years 589-629/1193-1231: the Ayyūbids after Saladin and the Mongol Menace, Ashgate Publishing, Ltd., ISBN 978-0-7546-4079-0
  • Peters, Francis E. (1994), Mecca: a Literary History of the Muslim Holy Land, Princeton University Press, ISBN 978-0-691-03267-2
  • Salibi, Kamal S. (1998), The Modern History of Jordan, I.B.Tauris, ISBN 978-1-86064-331-6
"https://ml.wikipedia.org/w/index.php?title=ഖതാദ_ഇബ്ൻ_ഇദ്‌രീസ്&oldid=3770294" എന്ന താളിൽനിന്ന് ശേഖരിച്ചത്