കർണാല കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാല കോട്ട
കർണാല , മഹാരാഷ്ട്ര
കർണാല കോട്ടയുടെ പ്രവേശനകവാടം
തരം കോട്ട
Site information
Owner ഇന്ത്യാ ഗവണ്മെന്റ്
Controlled by അഹമ്മദ് നഗർ സുൽത്താനത്ത്, പോർച്ചുഗീസ്, മറാഠാ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
Open to
the public
6:00am മുതൽ 6:00pm വരെ
Condition Ruins
Site history
Materials കരിങ്കല്ല്
Height 439 m (1,440 ft) ASL

മഹാരാഷ്ട്രയിൽ പൻവേൽ നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഒരു പഴയ കോട്ടയാണ് കർണാല കോട്ട. കർണാല പക്ഷിസങ്കേതത്തിന്റെ ഉള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

ദേവഗിരി യാദവരുടെയും(1248–1318) തുഗ്ലക്ക് രാജവംശത്തിന്റെയും(1318–1347) കീഴിൽ എ.ഡി. 1400-നും മുൻപായി പണികഴിപ്പിക്കപ്പെട്ടതാണ് ഈ കോട്ട എന്ന് കരുതപ്പെടുന്നു. കൊങ്കൺ മേഖലയുടെ വടക്കുഭാഗത്തെ ജില്ലകളുടെ തലസ്ഥാനമായി കർണാല വർത്തിച്ചിരുന്നു[1]. പിന്നീട് ഗുജറാത്ത് സുൽത്താനത്തിന്റെ കീഴിലായ ഈ ഭാഗം 1540-ൽ അഹമ്മദ് നഗറിലെ നൈസാം ഷാ കീഴടക്കി. ഈ കോട്ട തിരിച്ചു പിടിക്കുവാൻ ഗുജറാത്ത് സുൽത്താൻ പോർച്ചുഗീസുകാരുടെ സഹായം തേടി. പോർച്ചുഗീസ് കമാന്റ്ററായ ഡോം ഫ്രാൻസിസ്കോ ഡി മെനെൻസെസ് 500 പടയാളികളെ അയച്ച് കോട്ട വീണ്ടെടിത്തു. പിന്നീട് ഇത് ഗുജറാത്ത് സുൽത്താന്റെ കീഴിലായിരുന്നുവെങ്കിലും പോർച്ചുഗീസുകാരും കോട്ട ഉപയോഗപ്പെടുത്തി. പരാജയത്തിൽ കുപിതനായ നൈസാം ഷാ 5000 പടയാളികളെ ഉപയോഗിച്ച് കോട്ടയും പരിസരപ്രദേശങ്ങളും കീഴടക്കുവാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല[2]. എന്നാൽ സാംഗ്ലി, കർണാല എന്നീ കോട്ടകൾ അത്ര തന്ത്രപ്രധാനമല്ല എന്നുകണ്ട പോർച്ചുഗീസ് വൈസ്രോയി വർഷം 17,500 രൂപ വാടക നിശ്ചയിച്ച് ഈ കോട്ട നൈസാം ഷായ്ക്ക് തന്നെ കൈമാറി[2][3].

1670-ൽ ശിവാജി ഈ കോട്ട കീഴടക്കി. അദ്ദേഹത്തിന്റെ മരണശേഷം 1680-ൽ ഔറംഗസേബ് ഇത് പിടിച്ചെടുത്തു. 1740-ൽ ഈ കോട്ട പേഷ്വാ ഭരണത്തിൻ കീഴിലായി. പിന്നീട് 1818-ൽ ബ്രിട്ടീഷുകാർ കീഴറ്റക്കും വരെ ഈ കോട്ട കില്ലേദാർ അനന്തറാവുവിന്റെ ഭരണത്തിലായിരുന്നു[4] .

സ്ഥാനം[തിരുത്തുക]

പൻവേൽ നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെയാണിത്. മുംബൈ-പൂന ഹൈവേയിൽ നിന്ന് അൽപ്പം മാറി, മുംബൈ-ഗോവ ഹൈവേയുടെ അരികിലാണിതിന്റെ സ്ഥാനം. പൻവേൽ എസ്.ടി. സ്റ്റാന്റിൽ നിന്നും ഇതുവഴി പോകുന്ന ബസ്സുകൾ സുലഭമാണ്. ഏറ്റവുമടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ പൻവേൽ ആണ്. ഏറ്റവുമടുത്തുള്ള വിമാനത്താവളം മുംബൈ ഛത്രപതി ശിവാജി വിമാനത്താവളം ആണ്[5].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kolaba District Gazetteer". Retrieved 2009-02-16.
  2. 2.0 2.1 Danvers, Frederick Charles (1894). The Portuguese in India : A.D. 1481-1571. W.H. and Allen. pp. 452–453. Retrieved 2009-02-16.
  3. Gazetteer of the Bombay Presidency. Govt Central Press. 1883. p. 387.
  4. Shastri Joshi, Venkatesh (1959). Vasudeo Balvant Phadke. D.S. Marathe.
  5. https://www.maharashtratourism.gov.in/treasures/wildlife-sanctury/karnala-bird-sanctuary
"https://ml.wikipedia.org/w/index.php?title=കർണാല_കോട്ട&oldid=2851753" എന്ന താളിൽനിന്ന് ശേഖരിച്ചത്