ക്വാണ്ടം സംഖ്യകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഇലക്ട്രോണിന്റെ വിലാസം എന്നു തന്നെ ക്വാണ്ടം സംഖ്യകളെ വിശേഷിപ്പിക്കാം. നാലുതരം ക്വാണ്ടും സംഖ്യകളുണ്ട്.

  1. പ്രിൻസിപ്പൾ ക്വാണ്ടം സംഖ്യ
  2. അസിമുത്തൽ ക്വാണ്ടം സംഖ്യ
  3. കാന്തിക ക്വാണ്ടം സംഖ്യ
  4. സ്പിൻ ക്വാണ്ടം സംഖ്യ

പ്രിൻസിപ്പിൾ ക്വാ‍ണ്ടം സംഖ്യ[തിരുത്തുക]

പ്രധാന ഊർജ്ജ ഷെല്ലിനെപറ്റിയുള്ള വിവരം നൽകുന്നു.‘n‘ ആണ് ഇതിന്റെ പ്രതീകം. പ്രിൻസിപ്പൾ ക്വാണ്ടം സംഖ്യയുടെ മൂല്യം കൂടുന്നതിനനുസരിച്ച് ന്യൂക്ലിയസിൽ നിന്നുള്ള ഇലക്ട്രോണിന്റെ ദൂരവും, ഊർജ്ജവും കൂടുന്നു.

n-ന്റെ മൂല്യം 1,2,3,4... എന്നിങ്ങനെയാണ്.

n = 1 എന്നത്‍, K ഷെല്ലിനെ സൂചിപ്പിക്കുന്നു.

n = 2 എന്നത്‍, L ഷെല്ലിനെ സൂചിപ്പിക്കുന്നു.

n = 3 എന്നത്‍, M ഷെല്ലിനെ സൂചിപ്പിക്കുന്നു.

n = 4 എന്നത്‍, N ഷെല്ലിനെ സൂചിപ്പിക്കുന്നു.

അസിമുത്തൽ ക്വാണ്ടം സംഖ്യ[തിരുത്തുക]

സബ് ഷെല്ലിനെ പറ്റിയുള്ള വിവരം തരുന്നു.ഇതിൽ നിന്നും ഓർബിറ്റലിനെ രൂപത്തെപറ്റി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നു. പ്രതീകം l ആണ്. l-ന്റെ മൂല്യം 0 മുതൽ n-1 വരെയുള്ള പൂര്ണ്ണസംഖ്യകളാണ്‌.

l =0 എന്നത്, s സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.

l =1 എന്നത്, p സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.

l =2 എന്നത്, d സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.

l =3 എന്നത്, f സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.

l =4 എന്നത്, g(g സബ്ഷെല്ലുള്ള മൂലകങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.) സബ് ഷെല്ലിനെ സൂചിപ്പിക്കുന്നു.

കാന്തിക ക്വാണ്ടം സംഖ്യ[തിരുത്തുക]

ഓർബിറ്റലിൽ, ഇലക്ട്രോണിന്റെ സ്ഥലക്രമീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ഇത് m എന്ന അക്ഷരം വെച്ച് സൂചിപ്പിക്കുന്നു. m-ന്റെ മൂല്യം -l മുതൽ +l വരെയുള്ള പൂര്ണ്ണസംഖ്യകളാണ്‌.

സ്പിൻ ക്വാണ്ടം സംഖ്യ[തിരുത്തുക]

‘s‘ എന്ന അക്ഷരം വെച്ചാണ് സൂചിപ്പിക്കുന്നത്. ഇലക്ട്രോൺ ചുറ്റുന്ന ദിശയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.ഇതിൻ ര ണ്ട് മൂല്യങ്ങൾ വരാം - +1/2,-1/2

ചുരുക്കത്തിൽ,

പേര് പ്രതീകം ഓർബിറ്റൽ അർത്ഥം മൂല്യങ്ങൾ മൂല്യത്തിൻ ഉദാഹരണം
പ്രിൻസിപ്പിൾ ക്വാണ്ടം സംഖ്യ ഷെൽ
അസിമുത്തൽ ക്വാണ്ടം സംഖ്യ സബ് ഷെൽ ( for :
കാന്തീക ക്വാണ്ടം സംഖ്യ, സ്ഥലക്രമീകരണം for :
സ്പിൻ ക്വാണ്ടം സംഖ്യ ചുറ്റൽ for an electron, either:
"https://ml.wikipedia.org/w/index.php?title=ക്വാണ്ടം_സംഖ്യകൾ&oldid=1696854" എന്ന താളിൽനിന്ന് ശേഖരിച്ചത്