Jump to content

ക്വാണ്ടം ജീവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്വാണ്ടം ജീവശാസ്ത്രം Quantum biology ജീവവസ്തുക്കൾക്കും അവയെ സംബന്ധിച്ച പ്രശ്നങ്ങൾക്കും ക്വാണ്ടം ബലതന്ത്രവും സൈദ്ധാന്തികരസതന്ത്രവും പ്രയോഗക്ഷമമാക്കുന്നതിനെപ്പറ്റിയുള്ള പഠനമാണിത്. അനേകം ജൈവികപ്രവർത്തനങ്ങളിൽ ഊർജ്ജം അതിന്റെ വിവിധ രൂപങ്ങളിലേയ്ക്കു മാറ്റപ്പെടുന്നുണ്ട്. ഈ ഊർജ്ജ രൂപങ്ങൾ രാസമാറ്റങ്ങളിൽ ഉപയോഗക്ഷമമാണ്. ഇവ ക്വാണ്ടം ബലതന്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരം പ്രവർത്തനങ്ങളിൽ രാസപ്രവർത്തനങ്ങൾ, പ്രകാശത്തെ ആഗിരണം ചെയ്യൽ, ഇലക്ട്രോണിക ഉത്തേജനാവസ്ഥ, ഉത്തേജിതമായ ഊർജ്ജത്തിന്റെ കൈമാറ്റം പ്രകാശസംശ്ലേഷണവും കോശശ്വസനവും പോലുള്ള രാസപ്രവർത്തനങ്ങളിൽ നടക്കുന്ന ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും കൈമാറ്റം എന്നിവ അടങ്ങിയിരിക്കുന്നു.[1] ക്വാണ്ടം ജീവശാസ്ത്രം, ക്വാണ്ടം ഭൗതികഫലത്തിന്റെ വെളിച്ചത്തിൽ കണക്കുകൂട്ടലുകൾ നടത്തി ജീവമാതൃകകൾ സ്വീകരിക്കുന്നു.[2] ക്വാണ്ടം ജീവശാസ്ത്രം, നോൺ ട്രൈവിയൽ ക്വാണ്ടം പ്രതിഭാസത്തിന്റെ സ്വാധീനത്തെപ്പറ്റി ശ്രദ്ധിക്കുന്നു. ഇതിനെതിരാണ് ട്രൈവിയൽ ക്വാണ്ടം പ്രതിഭാസം. ഇത് എല്ലാ ജീവശാസ്ത്രങ്ങളിലും അടിസ്ഥാനഭൗതികശാസ്ത്രത്തിലേയ്ക്കു ചുരുക്കുന്നു.

ചരിത്രം

[തിരുത്തുക]

ആദ്യകാല ക്വാണ്ടം ഭൗതികശാസ്ത്രജ്ഞർ ജീവശാസ്ത്രപരമായ പ്രശ്നങ്ങളിൽ ക്വാണ്ടം ബലതന്ത്രത്തെ ഉപയോഗിക്കാമെന്നു കരുതിയിരുന്നു. Erwin Schrödinger's എഡ്വിൻ ഷ്രോഡിംഗറിന്റെ 1944ലെ എന്താണു ജീവൻ? എന്ന പുസ്തകത്തിൽ ജീവശാസ്ത്രത്തിൽ ക്വാണ്ടം ബലതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി ചർച്ചചെയ്യുന്നു.[3] ഷ്രോഡിംഗർ, കോവാലന്റ് രാസബന്ധനത്തിൽ ജനിതകവിവരങ്ങൾ അടങ്ങിയ "aperiodic crystal" നെപ്പറ്റിയുള്ള ആശയം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം, കൂടുതലായി നിർദ്ദേശിക്കുന്നത് ഉൾപരിവർത്തനങ്ങൾ ക്വാണ്ടം ചാട്ടങ്ങൾ വഴി നടത്താനാകും എന്നാണ്. തുടക്കക്കാരായ മറ്റു ക്വാണ്ടം ഉപജ്ഞാതാക്കളായ നീൽസ് ബോർ, പസ്ക്വാൽ ജോർദൻ, മാക്സ് ഡെൽബ്രൂക്ക് എന്നിവർ, കോമ്പ്ലിമെന്റാറിറ്റി എന്ന ക്വാണ്ടം ആശയം ആണത്രെ ജീവശാസ്ത്രങ്ങളുടെ അടിസ്ഥാനം എന്നു വാദിക്കുന്നു.[4] 1963ൽ, പെർ ഒലോവ് ലവ്ഡിൻ ഡി എൻ എ ഉൾപരിവർത്തനങ്ങൾക്കുള്ള മറ്റൊരു രീതി പ്രോട്ടോൺ ടണലിങ് ആണെന്നു തന്റെ പ്രബന്ധത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ പേപ്പറിൽ ക്വാണ്ടം ജീവശാസ്ത്രം എന്ന പുതിയ ശാസ്ത്രശാഖയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.[5]

ഉപയോഗക്ഷമത

[തിരുത്തുക]

പ്രകാശസംശ്ലേഷണം

[തിരുത്തുക]
Diagram of FMO complex. Light excites electrons in an antenna. The excitation then transfers through various proteins in the FMO complex to the reaction center to further photosynthesis.

അവലംബം

[തിരുത്തുക]
  1. Quantum Biology. University of Illinois at Urbana-Champaign, Theoretical and Computational Biophysics Group.
  2. Quantum Biology: Powerful Computer Models Reveal Key Biological Mechanism Science Daily Retrieved Oct 14, 2007
  3. Margulis, Lynn; Sagan, Dorion (1995). What Is Life?. Berkeley: University of California Press. p. 1.
  4. Joaquim, Leyla; Freira, Olival; El-Hani, Charbel (September 2015). "Quantum Explorers: Bohr, Jordan, and Delbruck Venturing into Biology". Physics in Perspective. 17 (3): 236–250. Bibcode:2015PhP....17..236J. doi:10.1007/s00016-015-0167-7.
  5. Lowdin, P.O. (1965) Quantum genetics and the aperiodic solid. Some aspects on the Biological problems of heredity, mutations, aging and tumours in view of the quantum theory of the DNA molecule. Advances in Quantum Chemistry. Volume 2. pp. 213-360. Academic Press
"https://ml.wikipedia.org/w/index.php?title=ക്വാണ്ടം_ജീവശാസ്ത്രം&oldid=2654252" എന്ന താളിൽനിന്ന് ശേഖരിച്ചത്