ക്ലോഡ് അൽ‌വാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതത്തിലെ ഗോവയിൽ നിന്നുള്ള ഒരു പ്രമുഖ പരിസ്ഥിതിപ്രവർത്തകനാണ്‌ ക്ലോഡ് അൽ‌വാരിസ്. ബദൽ പ്രസദ്ധീകരണമായ "അതർ ഇന്ത്യ പ്രസ്സ്" (Other India Press)ന്റെ പത്രാധിപരാണ്‌ ഇദ്ദേഹം. ഒരു പരിസ്ഥിതി നിരീക്ഷക സം‌ഘടനയായ "ഗോവ ഫൗണ്ടേഷന്റെ"(Goa Foundation) ഡയറക്ടർ കൂടിയാണ്‌ ക്ലോഡ് അൽ‌വാരിസ് . നെതർലെന്റിൽ നിന്ന് 1976 ൽ പി.എച്ച്.ഡി നേടി. ഭാര്യയും മൂന്ന് കുട്ടികളുമായി ഇപ്പോൾ ഗോവയിലെ പരയിൽ താമസിക്കുന്നു. ഭാരതത്തിലെ കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയത്തിന്റെ കീഴിലുള്ള "ഗോവ കോസ്റ്റൽ സോൺ മാനജ്മെന്റ് അതോറിറ്റി"(Goa Coastal Zone Management Authority)യിൽ അംഗമാണ്‌ ക്ലോഡ് അൽ‌വരിസ്. 1986 ൽ ക്ലോഡ് അൽ‌വാരിസ് എഴുതിയ "ഏറ്റവും വലിയ ജീൻ കൊള്ള" ('The Great Gene Robbery' ) വളരെ പ്രസിദ്ധമാണ്‌.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലോഡ്_അൽ‌വാരിസ്&oldid=1758978" എന്ന താളിൽനിന്ന് ശേഖരിച്ചത്