ക്ലോക്ക് ടൈമറുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൃത്യമായ ഇടവേളകളിൽ പ്രവർത്തനക്ഷമമാകാനും, പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്റ്റേറ്റ് മാറാനും, ഓഫ് ആകാനുമെല്ലാം കൂടുതൽ ഡിജിറ്റൽ സംവിധാനങ്ങളിലും ഒരു ക്ലോക്ക് ആവശ്യമാണ്. കൃത്യമായ ഇടവേളകളുള്ള പൾസുകൾ തുടർച്ചയായി സർക്യുട്ടിൽ ഉണ്ടാക്കാൻ കഴിവുള്ള ഇലക്ട്രോണിക് ഉപകാരണങ്ങളെയാണ് ഇലക്ട്രോണിക് ക്ലോക്കുകൾ enn വിളിക്കുക. അതായത് ഒരു ഡിജിറ്റൽ ക്ലോക്കിനുള്ളിൽ ഒരു ഇലക്ട്രോണിക് ക്ലോക്ക് ഉണ്ടാകുമെന്നർഥം. ഇലക്ട്രോണിക് ക്ലോക്കുകളിൽ നിന്നുള്ള പൾസുകളിൽ HIGH, LOW സ്റ്റേറ്റുകൾ ഒരു പ്രത്യേക ആവൃത്തിയിൽ ആവർത്തിച്ച് വരുന്ന ഡിജിറ്റൽ സിഗ്നലുകളാകും ഉണ്ടാവുക.

സാധാരണയായി ഒരു ക്ലോക്ക് എന്നാൽ ഒരു ഓസിലേറ്റർ സർക്യുട്ടാണ്. പൾസ് വേവുകൾ ഉണ്ടാക്കുന്ന അടിസ്ഥാനപരമായ ഓസിലേറ്ററുകളാണ് മൾട്ടി വൈബ്രേറ്റർ സർക്യുട്ടുകൾ. കണ്ടക്ഷൻ (Conduction), കട്ടോഫ് (Cutoff), എന്നിങ്ങനെ രണ്ട് സ്റ്റേജുകളാണ് ഇത്തരം മൾട്ടി വൈബ്രേറ്ററുകൾക്ക് ഉണ്ടാവുക. 3 വ്യത്യസ്ത തരം മൾട്ടി വൈബ്രേറ്ററുകളാണ് ഉള്ളത്.

ഫ്രീ റണ്ണിങ് മൾട്ടിവൈബ്രേറ്ററുകൾ[തിരുത്തുക]

അസ്റ്റേബിൾ അഥവാ ഫ്രീ റണ്ണിങ് മൾട്ടിവൈബ്രേറ്ററിന്റെ ചിത്രമാണ് മുകളിൽ കാണിച്ചിരിക്കുന്നത്. Q1, Q2 എന്നീ രണ്ട് ട്രാന്സിസ്റ്ററുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം അസ്റ്റേബിൾ മൾട്ടിവൈബ്രേറ്ററുകൾക്ക് സ്ഥിരതയുള്ള സ്റ്റേജുകൾ ഒന്നും തന്നെയില്ല. ഒന്നിലുള്ള കണ്ടക്ഷൻ മറ്റൊന്നിലെ കണ്ടക്ഷനെ തടടസപ്പെടുത്തുന്നതിനാൽ ഈ സർക്യുട്ട് തുടരെ ഓസിലേറ്റ് ചെയ്യുന്നു. Q1 ന്റെയോ Q2 ന്റെയോ കളക്ടറിൽ നിന്ന് ഒരു സ്ക്വയർ വേവ് പൾസ് ഔട്പുട്ടായി എടുക്കാം. പക്ഷെ രണ്ടും ഒരുപോലെയായിരുന്നാൽ പോലും വിപരീത ദിശയിലായിരിക്കും ഉണ്ടാവുക. HIGH ലെവലിൽ കട്ടോഫ് സംഭവിക്കുമ്പോൾ അവിടുത്തെ വോൾടേജ് 5V ആയിരിക്കും. അതുപോലെ LOW ലെവലിൽ കണ്ടക്ഷൻ സംഭവിക്കുമ്പോൾ അവിടുത്തെ വോൾടേജ് 0 V ആയിരിക്കും. ഔട്പുട്ട് പൾസ് വേവ് സിമെട്രിക്കോ, അസിമെട്രിക്കോ (തുല്യമായ പകുതികളാക്കാൻ കഴിയുന്നവയോ കഴിയാത്തവയോ ) ആവാം. അത് ഓരോ സ്റ്റേജിലെയും C, R വിലകളെ ആശ്രയിച്ചിരിക്കുന്നു. ഒരു സ്റ്റെജിലെ കട്ടോഫ് മറ്റ് സ്റ്റേജിലേതിനേക്കാൾ വലുതോ ചെറുതോ ആയാൽ ഔട്പുട്ട് അസിമെട്രിക് ആകുന്നു.

ഐ സി ക്ലോക്ക് ടൈമർ[തിരുത്തുക]

3 ബാഹ്യഘടകങ്ങളുമായി ചേർത്ത് ഘടിപ്പിച്ചിരിക്കുന്ന ic 555 ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഇതാണ് ഏറ്റവുമധികം ഉപയോഗിക്കുന്ന ഐ സി പാക്കേജ്. ഈ ഐ സി യോടൊപ്പം ചിത്രത്തിലെ 3 ബാഹ്യഘടകങ്ങൾ ചേർന്ന് ഒരു അസ്റ്റേബിൾ മൾട്ടിവൈബ്രേറ്റർ ക്ലോക്ക് സർക്യുട്ട് ഉണ്ടാക്കുന്നു. തുടരെയുള്ള സ്ക്വയർ വേവ് പൾസുകളാണ് ഇവിടെ നിന്നുള്ള ഔട്പുട്ട്. ഈ വേവിന്റെ ആവൃത്തി ഘടിപ്പിച്ചിരിക്കുന്ന ബാഹ്യഘടകങ്ങളുടെ വിലയെ ആശ്രയിച്ചിരിക്കുന്നു.

ഒരു ഐ സി ക്ലോക്ക് ടൈമറിൽ നിന്നുള്ള പൾസ് വേവിന്റെ ചിത്രമാണ് മുകളിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിലെ പൾസ് വേവ് അസിമെട്രിക് ആണ്. കാരണം, പൾസ് വേവ് വോൾടേജ് HIGH ആയിരിക്കുന്ന സമയവും പൾസ് വേവ് വോൾടേജ് LOW ആയിരിക്കുന്ന സമയവും വ്യത്യസ്തമാണ്. രണ്ടു സമയങ്ങളുടെയും ആകെത്തുകയാണ് ടൈം പീരിയഡ് എന്നറിയപ്പെടുന്നത്. ടൈം പീരിയഡ് മാറുന്നതിനനുസരിച് ആവൃത്തി (Frequency) മാറുന്നു. കാരണം ടൈം പീരിയഡിന്റെ വ്യുൽക്രമമാണ് ആവൃത്തി

f = 1/ T

"https://ml.wikipedia.org/w/index.php?title=ക്ലോക്ക്_ടൈമറുകൾ&oldid=2556363" എന്ന താളിൽനിന്ന് ശേഖരിച്ചത്