ക്രോപ് സർക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധാന്യവിളപ്പാടങ്ങളിൽ ചെടികൾ ഒടിച്ചുനിരത്തി ആളുകൾ നിർമ്മിക്കുന്ന സാമാന്യം വലിയ ക്രമരൂപങ്ങളാണ് ക്രോപ് സർക്കിൾ (ഇംഗ്ലീഷ്: Crop circle, വിളവൃത്തം[അവലംബം ആവശ്യമാണ്]) എന്ന പേരിൽ അറിയപ്പെടുന്നത്. സങ്കീർണത നിറഞ്ഞ സുന്ദരമായ ഘടനയിലാണ് ഇത്തരം രൂപങ്ങൾ സാധാരണ നിർമ്മിക്കാറുള്ളത്. ഇത്തരം രൂപങ്ങൾ എല്ലായ്പ്പോഴും വൃത്താകൃതിയിലല്ല നിർമ്മിക്കാറുള്ളത് എന്നതുകൊണ്ട്, അവ ക്രോപ് ഫോമേഷൻ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വിളവൃത്തം എന്ന പേരുണ്ടെങ്കിലും ഇത്തരം രൂപങ്ങൾ ധാന്യവിളകളുടെ പാടങ്ങളിൽ മാത്രമല്ല; മറ്റു പലതരം കൃഷിസ്ഥലങ്ങളിലും കാണാറുണ്ട്.

വിളവൃത്തങ്ങളുടെ രചന, നിഗൂഢമായ പ്രാകൃതികപ്രതിഭാസങ്ങൾ കൊണ്ടോ അന്യഗ്രഹജീവികളാലോ ആണെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും മിക്കവാറും എല്ലാ വിളവൃത്തങ്ങളും മനുഷ്യനിർമ്മിതമാണെന്നാണ് ശാസ്ത്രമതം.

"https://ml.wikipedia.org/w/index.php?title=ക്രോപ്_സർക്കിൾ&oldid=3348700" എന്ന താളിൽനിന്ന് ശേഖരിച്ചത്