ക്രോണിക് ഫങ്ഷണൽ അബ്ഡൊമിനൽ പെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത വയറുവേദനയുടെ സന്തതമായ സാന്നിദ്ധ്യമാണ് ക്രോണിക് ഫങ്ഷണൽ അബ്ഡൊമിനൽ പെയിൻ അഥവാ ക്രോണിക് ഫങ്ഷണൽ വയറുവേദന (Chronic functional abdominal pain).[1] ക്ഷിപ്രപ്രകോപിയായ മലാശയരോഗവുമായി (IBS) ഇതിന് സാധർമ്മ്യം ഉണ്ടെങ്കിലും അതിനേക്കാൾ വിരളാഗതമാണിത്. തന്മൂലം, ക്ഷിപ്രപ്രകോപിയായ മലാശയരോഗത്തിനു നൽകുന്ന ചികിത്സകളിൽ മിക്കവയും ക്രോണിക് ഫങ്ഷണൽ വയറുവേദനയ്ക്കും ഔപകാരികമാണ്. ക്രോണിക് ഫങ്ഷണൽ വയറുവേദനയും ക്ഷിപ്രപ്രകോപിയായ മലാശയരോഗവും തമ്മിലുള്ള മൗലികമായ വ്യത്യാസമെന്തെന്നാൽ, ക്ഷിപ്രപ്രകോപിയായ മലാശയരോഗത്തിൽ നിന്നു വ്യത്യസ്തമായി; അതിസാരം, മലബന്ധം തുടങ്ങിയ മലാശയശീലവ്യതിയാനങ്ങൾ ഒന്നുംതന്നെ ക്രോണിക് ഫങ്ഷണൽ വയറുവേദനയിൽ ഉണ്ടാകുന്നില്ല.[1] ക്ഷിപ്രപ്രകോപിയായ മലാശയരോഗത്തിന്റെ രോഗലക്ഷണപ്രതിപാദനശാസ്‌ത്രപ്രകാരമുള്ള അത്യന്താപേക്ഷിതമായ ഒരു മാനദണ്ഡമാണ് മലാശയപ്രവർത്തനക്ഷമമല്ലായ്മ.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 ക്രോണിക് ഫങ്ഷണൽ അബ്ഡൊമിനൽ പെയിൻ Archived 2013-06-15 at the Wayback Machine. www.iffgd.org