ക്രൂപ്പ് കുടുംബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രൂപ്പിന്റെ ലോഗോ

ജർമ്മൻ-പ്രഷ്യൻ പ്രദേശത്തെ റൂർ കേന്ദ്രമാക്കി വളർന്നുവന്നിരുന്ന ഇരുമ്പ്-ഉരുക്ക് വ്യവസായകുടുംബമാണ് ക്രുപ്പ് കുടുംബം.ആയുധ നിർമ്മാണവും,വെടിക്കോപ്പുകളും ഈ കുടുംബത്തിന്റെ വ്യവസായത്തിൽപ്പെട്ടിരുന്നു. ഏകദേശം 400 വർഷത്തെ പാരമ്പര്യമാണ് യൂറോപ്പിലെ ഈ വ്യവസായകുടുബത്തിനുണ്ടായിരുന്നത്. ബാൾക്കൻ യുദ്ധം,[1] ഒന്നാം ലോക മഹായുദ്ധം,രണ്ടാം ലോക മഹായുദ്ധങ്ങളിൽ ക്രൂപ്പ് വ്യവസായ ഗ്രൂപ്പ് നിർമ്മിച്ച വെടിക്കോപ്പുകളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്.[2] ഫ്രാൻസ്- പ്രഷ്യൻ യുദ്ധത്തിലും ഈ സ്ഥാപനം നിർമ്മിച്ച ആയുധങ്ങൾ നിർണ്ണായക സ്വാധീനം വഹിയ്ക്കുകയുണ്ടായി. വെനസ്വേല പ്രതിസന്ധി [3]യ്ക്കു പിന്നിൽ ഈ ഗ്രൂപ്പുമായുള്ള സാമ്പത്തിക ഇടപാടുകളായിരുന്നു.

പ്രധാന വ്യക്തികൾ[തിരുത്തുക]

  • ഫ്രെഡറിക്ക് ക്രൂപ്പ് . (1787–1826)
  • ആൽഫ്രെഡ് ക്രൂപ്പ് (1812–87)
  • ഗുസ്താവ് ക്രൂപ്പ്
  • ഹാൾബാഹ്
  • ബെർഹ്താ ക്രൂപ്പ്


ഡീസൽ എഞ്ചിൻ[തിരുത്തുക]

1893 ൽഡീസൽ യന്ത്രത്തിന്റെ രൂപകല്പനയും പേറ്റന്റും സംബന്ധിച്ച് റുഡോൾഫ് ഡീസൽ ഈ വ്യവസായസ്ഥാപനവുമായി ബന്ധപ്പെട്ടിരുന്നു.[4] ഇപ്പോൾ വ്യവസായ ഗ്രൂപ്പ് തിസ്സൻ ക്രൂപ്പ് ഏ.ജി എന്ന് 1999 മുതൽ അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Donald J. Stocker; Jonathan A. Grant. Girding for Battle: The Arms Trade in a Global Perspective, 1815-1940. Greenwood Publishing Group. pp. 31–32. ISBN 978-0-275-97339-1.
  2. Françoise Berger, "L'exploitation de la Main-d'oeuvre Française dans l'industrie Siderurgique Allemande pendant la Seconde Guerre Mondiale," [The Exploitation of French Labor in the German Iron and Steel Industry During World War II], Revue D'histoire Moderne et Contemporaine" (2003) 50#3 pp 148-181
  3. Tomz, Michael Enforcement by Gunboats Stanford University (2006) p.189
  4. Manchester, p. 199

കുറിപ്പുകൾ[തിരുത്തുക]

Books
Articles

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രൂപ്പ്_കുടുംബം&oldid=3829777" എന്ന താളിൽനിന്ന് ശേഖരിച്ചത്