ക്രിസ്തുമതവും ഇസ്ലാമും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുമതവും ഇസ്ലാമുമാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് മതങ്ങൾ. ക്രിസ്തുമതത്തിൽ 2.4 ബില്യണും ഇസ്ലാമിൽ 1.9 ബില്യണും അനുയായികൾ ഉണ്ട്. ഇരു വിഭാഗങ്ങളും അബ്രഹാമിക മതങ്ങൾ ആയി കണക്കാക്കപ്പെടുന്നു. കൂടാതെ മദ്ധ്യപൂർവേഷ്യയിൽ നിന്ന് ഉത്ഭവിച്ച ഏകദൈവ വിശ്വാസമാണ് ഇരു മതത്തിലും ഉൾക്കൊള്ളുന്നത്. ക്രിസ്തുമതവും ഇസ്‌ലാമും ഏറ്റവും കൂടുതൽ വിശ്വാസികളുള്ളതും ചില പ്രധാന ദൈവശാസ്ത്രപരമായ വ്യത്യാസങ്ങളുള്ളതുമായ ഒരു പൊതു ചരിത്ര പാരമ്പര്യം പങ്കിടുന്ന രണ്ട് മതങ്ങളാണ്.