ക്രിപ്റ്റൊസ്പൊറീഡിയോസിസ്
Cryptosporidiosis | |
---|---|
![]() | |
ക്രിപ്റ്റൊസ്പൊറീഡിയോസിസ് ബാധിച്ച രോഗിയുടെ കുടലിന്റെ ബയോപ്സി സൂക്ഷ്മദർശിനിയിലൂടെ | |
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
സ്പെഷ്യാലിറ്റി | infectiology |
ICD-10 | A07.2 |
ICD-9-CM | 007.4 |
DiseasesDB | 3221 |
MedlinePlus | 000617 |
eMedicine | med/484 |
Patient UK | ക്രിപ്റ്റൊസ്പൊറീഡിയോസിസ് |
ക്രിപ്റ്റൊസ്പൊറീഡിയം എന്ന പ്രോട്ടോസോവ മൂലമുണ്ടാകുന്ന അസുഖമാണ് ക്രിപ്റ്റൊസ്പൊറീഡിയോസിസ്. ഈ പരാദം മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ വളർന്നു പെരുകുന്നു. വയറിളക്കമാണ് ഈ അസുഖത്തിൻറെ പ്രധാന ലക്ഷണം. രോഗപ്രതിരോധശേഷി വളരെ കുറവുള്ളവരെയാണ് ഈ അസുഖം സാധാരണയായി ബാധിക്കുക. ആരോഗ്യമുള്ളവർക്ക് ഈ അസുഖം വന്നാൽ തന്നെയും തനിയെ ഭേദമാവാറാണ് പതിവ്. [1]. [2]
ഉള്ളടക്കം
രോഗലക്ഷണങ്ങൾ[തിരുത്തുക]
രോഗബാധയുണ്ടായി രണ്ടു മുതൽ പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
ആരോഗ്യമുള്ളവരിൽ വയറിളക്കം തനിയെ നിൽക്കുമെങ്കിലും രോഗപ്രതിരോധശേഷി കുറവുള്ളവരിൽ ശമനമില്ലാത്ത വയറിളക്കം ഉണ്ടാവുന്നു.
രോഗം പകരുന്ന മാർഗ്ഗങ്ങൾ[തിരുത്തുക]
രോഗബാധയുള്ളവരുടെ മലത്തിലൂടെ രോഗാണുക്കൾ പുറത്ത് വരുന്നു. രോഗാണു കലർന്ന് മലിനമായ കുടിവെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് സാധാരണയായി രോഗം പകരുന്നത്.ശരിയായ ശുചീകരണ സംവിധാനമില്ലാത്ത പൊതു നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നത് വഴിയും രോഗം വരാം. ക്രിപ്റ്റൊസ്പൊറീഡിയം സിസ്റ്റുകൾ സാധാരണ ഉപയോഗിക്കുന്ന പല അനുനാശിനികളെയും പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്.
രോഗം വരാൻ കൂടുതൽ സാധ്യതയുള്ളവർ[തിരുത്തുക]
- എയ്ഡ്സ് രോഗികൾ
- അവയവം മാറ്റിവയ്ക്കപ്പെട്ടവർ
- രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്ന അർബുദ രോഗികൾ. [5]
- രോഗബാധയുള്ളവരെ പരിചരിക്കുന്നവർ
രോഗനിർണ്ണയം[തിരുത്തുക]
- സൂക്ഷ്മദർശിനി ഉപയോഗിച്ച് നേരിട്ട് കാണുക വഴി
- രക്തത്തിൽ ആന്റിബോഡിയുടെ സാന്നിധ്യം നിർണ്ണയിക്കുക വഴി. [6]
ചികിത്സ[തിരുത്തുക]
പ്രത്യേക മരുന്നുകൾ[തിരുത്തുക]
- നിറ്റാസോക്സാനൈഡ് (nitazoxanide) [7]
രോഗലക്ഷണങ്ങൾ നിയന്ത്രിക്കുവാൻ[തിരുത്തുക]
- നിർജ്ജലീകരണം തടയുവാൻ ധാരാളം വെള്ളം കുടിക്കുക.
- ലവണങ്ങൾ നഷ്ടപ്പെടുന്നതിനു പകരമായി ഒ.ആർ.എസ്.ലായനി കുടിക്കുക.
രോഗം മൂലം ഉണ്ടാകാവുന്ന സങ്കീർണ്ണതകൾ[തിരുത്തുക]
- കഠിനമായ നിർജ്ജലീകരണം
- നിയന്ത്രാതീതമായ ശരീരഭാരം നഷ്ടപ്പെടൽ.
- പിത്ത വാഹിനി,പിത്തസഞ്ചി,ആഗ്നേയഗ്രന്ഥി എന്നിവിടങ്ങളിൽ നീർക്കെട്ട്. [8]
പ്രതിരോധ മാർഗ്ഗങ്ങൾ[തിരുത്തുക]
- സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക-ഭക്ഷണത്തിന് മുൻപ്, മലവിസർജ്ജനത്തിനു ശേഷം, രോഗീപരിചരണത്തിനു ശേഷം.
- രോഗബാധയുള്ളവർ പൊതു നീന്തൽക്കുളങ്ങൾ ഉപയോടിക്കാതിരിക്കുക.
- പൊതു നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പ് കുളിക്കുക.
അവലംബം[തിരുത്തുക]
- ↑ http://www.webmd.com/hiv-aids/prevent-cryptosporidiosis
- ↑ http://emedicine.medscape.com/article/215490-overview
- ↑ http://www.nlm.nih.gov/medlineplus/cryptosporidiosis.html
- ↑ http://www.medicinenet.com/cryptosporidiosis/page2.htm#what_are_the_symptoms_of_cryptosporidiosis
- ↑ http://www.patient.co.uk/doctor/Cryptosporidium.htm
- ↑ http://www.ncbi.nlm.nih.gov/pubmedhealth/PMH0001642/
- ↑ http://www.medicinenet.com/cryptosporidiosis/page3.htm#what_is_the_treatment_for_cryptosporidiosis
- ↑ http://www.ncbi.nlm.nih.gov/pubmedhealth/PMH0001642/
- ↑ http://www.cdc.gov/parasites/crypto/prevention.html