ക്യൂട്ടിൻ (സസ്യപോളിമർ)
ക്യൂട്ടിൻ Cutin ഒരു സസ്യത്തിന്റെ മണ്ണിനുമുകളിലുള്ള മുഴുവൻ ഭാഗങ്ങളിലും പൊതിഞ്ഞിരിക്കുന്ന സസ്യ ക്യൂട്ടിക്കിൾ നിർമ്മിച്ചിരിക്കുന്ന രണ്ടു പോലിമർ വസ്തുക്കളിലൊന്നാണ്. നിർമ്മാണവസ്തുക്കളിലൊന്നായ എന്നാൽ സസ്യപ്രതലം പൊതിയുന്ന ക്യൂട്ടിക്കിളിന്റെ നിർമ്മാണവസ്തുക്കളായ പോളിമറുകളിൽ പ്രധാന പോളിമർ ക്യൂട്ടാൻ ആകുന്നു. ഇതാണ് ലഭിച്ച സസ്യ ഫോസിലുകളിൽ അവശേഷിച്ചു കാണുന്നത്. ക്യൂട്ടിൻ നശിക്കുന്നു. [1] ക്യൂട്ടിനിൽ എസ്റ്റെർ ബന്ധനം വഴി പരസ്പരം ചേർന്നുനിൽക്കുന്ന ഒമേഗ ഹൈഡ്രോക്സി ആസിഡുകളും അവയുടെ മറ്റു രൂപങ്ങളും ചേർന്ന് ഒരു മദ്ധ്യമ വലിപ്പത്തിലുള്ള പോളിയെസ്റ്റെർ പോളിമർ ഉണ്ടായിരിക്കുന്നു.
രണ്ടുതരം പ്രധാന മോണോമർ കുടുംബങ്ങളിലുള്ള ക്യൂട്ടിനുകളുണ്ട്. അവ സി 16, സി 18 എന്നിവയാണ്. സി 16 കുടുമ്പത്തിൽ പ്രധാനമായും 16-ഹൈഡ്രോക്സി പാൽമിറ്റിക് ആസിഡും 9,16- അല്ലെങ്കിൽ 10,16-ഡൈഹൈഡ്രോക്സി പാൽമിറ്റിക് ആസിഡുമുണ്ട്. സി 18 കുടുംബത്തിൽ പ്രധാനമായി, 18-ഹൈഡ്രോക്സി ഒലീയിക് ആസിഡ്, 9,10-എപ്പോക്സി-18-ഹൈഡ്രോക്സി സ്റ്റീറിക് ആസിഡും 9,10,18-ട്രൈഹൈഡ്രോക്സി സ്റ്റീറേറ്റും ഉണ്ട.[2]
അവലംബം
[തിരുത്തുക]- ↑ Briggs, D.E.G. (1999), "Molecular taphonomy of animal and plant cuticles: selective preservation and diagenesis" (PDF), Philosophical Transactions of the Royal Society B: Biological Sciences, 354 (1379): 7–17, doi:10.1098/rstb.1999.0356
- ↑ Holloway, PJ (1982). "The chemical constitution of plant cutins". In Cutler, DF, Alvin, KL and Price, CE (1982) The Plant Cuticle. Academic Press London, pp 45–85.