കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Konstantin Tsiolkovsky
Konstantin Tsiolkovsky
ജനനം17 September [O.S. 5 September] 1857
മരണം19 സെപ്റ്റംബർ 1935(1935-09-19) (പ്രായം 78)
അറിയപ്പെടുന്നത്Tsiolkovsky's rocket equation
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstronautic theory

കോൺസ്റ്റാന്റിൻ എദ്വാർദോവിച് സിയോൾക്കോവ്സ്കി ((Russian: Константи́н Эдуа́рдович Циолко́вский, IPA: [kɐnstɐnˈtʲin ɪdʊˈardəvʲɪt͡ɕ t͡sɨɐlˈkofskʲɪj] ( listen); Polish: Konstanty Ciołkowski; (1857 സെപ്റ്റംബർ 17 - 1935 സെപ്റ്റംബർ 19)സോവിയറ്റ് റഷ്യൻ റോക്കറ്റ് ശാസ്ത്രജ്ഞനും ബഹിരാകാശസഞ്ചാരതത്വത്തിന്റെ പ്രോയോക്താവും ആയിരുന്നു. റോക്കറ്റ് സങ്കേതികവിദ്യയുടെയും ബഹിരാകാശസഞ്ചാരശാസ്ത്രത്തിന്റെയും പിതാക്കന്മാരിലൊരാളായിരുന്നു അദ്ദേഹം. ജർമൻകാരനായ ഹെർമൻ ഒബെർത്, അമേരിക്കാകാരനായ റോബർട്ട്. എച്ച്. ഗൊദാർദ് എന്നിവരായിരുന്നു മറ്റു രണ്ടു പേർ. [1]അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സോവിയറ്റ് റോക്കറ്റ് എഞ്ചിനീയർമാരായ സെർജി കൊറോല്യോവ്, വാലെന്റിൻ ഗ്ലുഷ്കോ എന്നിവർക്കു പ്രചോദനമാവുകയും സോവിയറ്റ് ബഹിരാകാശ പദ്ധതിയുടെ വിജയത്തിനു മുതൽക്കൂട്ടാവുകയും ചെയ്തു. സിയോൾക്കോവ്സ്കി മോസ്കോയിൽ നിന്നും 200 കി. മീ. തെക്കുപടിഞ്ഞാറു ഭാഗത്തുള്ള കലൂഗ എന്ന പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു തടികൊണ്ടുണ്ടാക്കിയ വീട്ടിലാണു തന്റെ ജീവിതത്തിന്റെ കൂടുതൽ കാലവും ചെലവഴിച്ചത്. ഏകാകിയായ തപസ്വിയെപ്പോലെയായിരുന്ന അദ്ദേഹത്തിന്റെ ജീവിതം ആ പട്ടണവാസികൾക്ക് വിചിത്രമായാണു തോന്നിയത്.

ആദ്യകാല ജീവിതം[തിരുത്തുക]

അദ്ദേഹം ഇസെവ്സ്കോയി(ഇന്നത്തെ റഷ്യയിലെ സ്പാസ്സ്കി ജില്ലയിൽ, ഋയാസാൻ ഒബ്ലാസ്റ്റ്) എന്ന അന്നത്തെ റഷ്യൻ സാമ്രാജ്യത്തിലെ മധ്യവർഗ്ഗ കുടുംബത്തിലാണ് ജനിച്ചത്. പിതാവ് എഡ്വേർഡ് സിയാൽക്കോവ്സ്കി ജനിച്ചത് പോളണ്ടിൽ ആയിരുന്നു. മാതാവ് മരിയ യുമാഷേവ വിദ്യാസമ്പന്നയായ ഒരു റഷ്യക്കാരിയായിരുന്നു.[2] പിതാവ് എഡ്വേർഡ് സിയാൽക്കോവ്സ്കി ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. കോൺസ്റ്റാന്റിന് പത്തുവയസ്സുള്ളപ്പോൾ സ്കാർലറ്റ് ഫീവർ എന്ന ഒരിനം പനി പിടിപെട്ടു. ഇത് അദ്ദേഹത്തിന്റെ കേൾവിയെ കാര്യമായി ഇല്ലാതാക്കി. പതിമൂന്നാമത്തെ വയസ്സിൽ അമ്മ മരിച്ചു.[3] കേൾവിക്കുറവു കാരണം അദ്ദേഹത്തിനു പിന്നീട് സ്ക്കുളിൽ പോകാൻ കഴിഞ്ഞില്ല. സ്കൂളിൽ പോവാതെ സ്വയം പഠിച്ചാണ് അദ്ദേഹം തന്റെ അറിവിന്റെ ചക്രവാളം വിപുലപ്പെടുത്തിയത്.[3] ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് കൂടുതൽ പ്രിയം ഗണിതവും ഭൗതികവും ആയിരുന്നു. ആ പ്രായത്തിൽ തന്നെ ബഹിരാകാശയാത്രയെ കുറിച്ചുള്ള ചിന്തകൾ ആ മനസ്സിൽ മുളപൊട്ടിയിരുന്നു.

വിദ്യാലയപഠനം മുടങ്ങിയതിനു ശേഷം മൂന്നു വർഷം തുടർച്ചയായി സിയാൽക്കോവ്സ്കി മോസ്കോ ലൈബ്രറിയിലെ സ്ഥിരസന്ദർശകനായിരുന്നു. റഷ്യൻ കോസ്മിസത്തിന്റെ പ്രമുഖ വക്താവായിരുന്ന നിക്കാളായ് ഫ്യോദറോവ് ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. ഈ കാലയളവിൽ തന്നെ ബഹിരാകാശത്തെ കുറിച്ചു നിരവധി ആശയങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ രൂപം കൊണ്ടു, ബഹിരാകാശത്തെ മനുഷ്യൻ കീഴടക്കുന്നതിനെ കുറിച്ചുള്ള ചിന്തകൾ അദ്ദേഹത്തെ അന്നു തന്നെ ആവേശം കൊള്ളിച്ചിരുന്നു.[4] ജൂൾസ് വേണിന്റെ രചനകളും അദ്ദേഹത്തെ പ്രചോദിപ്പിച്ചു. തുടർന്ന് റോക്കറ്റ് പ്രൊപ്പൾഷനെ കുറിച്ചുള്ള ചില സിദ്ധാന്തങ്ങൾ അദ്ദേഹം രൂപീകരിച്ചു തുടങ്ങി.

സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് സിയാൽക്കോവ്സ്കി മോസ്കോയിൽ നിന്ന് വീട്ടിലേക്കു തന്നെ മടങ്ങി. തുടർന്ന് അദ്ധ്യാപയോഗ്യതാ പരീക്ഷ ജയിക്കുകയും അടുത്തൊരു സ്കൂളിൽ അദ്ധ്യാപനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് വർവരാ സൊക്കോളൊവയെ പരിചയപ്പെടുന്നതും തുടർന്ന് വിവാഹിതരാവുന്നതും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു ദശകം സിയോൽക്കോവ്സ്കിക്ക് ദുരന്തങ്ങളാണ് സമ്മാനിച്ചത്. 1902ൽ അദ്ദേഹത്തിന്റെ മകൻ ഇഗ്നോത്തി ആത്മഹത്യ ചെയ്തു. 1908ൽ അദ്ദേഹം ശേഖരിച്ചു വെച്ചിരുന്ന നിരവധി പ്രബന്ധങ്ങൾ ഒരു വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു. 1911ൽ അദ്ദേഹത്തിന്റെ മകൾ ല്യൂബോവ് വിപ്ലവപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ടു.

ശാസ്ത്രീയ നേട്ടങ്ങൾ[തിരുത്തുക]

അവസാനകാലം[തിരുത്തുക]

പൈതൃകം[തിരുത്തുക]

തത്വശാസ്ത്ര രചനകൾ[തിരുത്തുക]

The cover of the book "The Will of the Universe. The Unknown Intelligence." by Konstantin Tsiolkovsky, 1928, considered to be a work of Cosmist philosophy.


കൃതജ്ഞത[തിരുത്തുക]

രചനകൾ[തിരുത്തുക]

Illustration by A. Gofman from First on the Moon

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 7 സെപ്റ്റംബർ 2017. Retrieved 4 ഏപ്രിൽ 2014.
  2. Земной путь звездоплавателя. Retrieved from http://www.melnikoff.com/nikita/tsiolkovskiy/earth_way.htm.
  3. 3.0 3.1 Narins, Brigham (2001), Notable Scientists from 1900 to the Present, vol. 5, Farmington Hills, MI: The Gale Group, pp. 2256–2258, ISBN 0-7876-5454-X
  4. The life of Konstantin Eduardovitch Tsiolkovsky 1857–1935 Archived 2012-06-15 at the Wayback Machine.. Informatics.org (19 September 1935). Retrieved 4 May 2012.