കോമൽ ഒലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോമൽ ഒലി
Member of the നേപ്പാളി ദേശീയം Assembly
for പ്രവിശ്യ നമ്പർ 5
പദവിയിൽ
ഓഫീസിൽ
4 മാർച്ച് 2018
മുൻഗാമിOffice established
വ്യക്തിഗത വിവരങ്ങൾ
ജനനം16 April
ഡാങ്, പ്രവിശ്യ നമ്പർ 5, നേപ്പാൾ
ദേശീയതനേപ്പാൾനേപ്പാൾi
രാഷ്ട്രീയ കക്ഷിനേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (എൻ‌സി‌പി)
മറ്റ് രാഷ്ട്രീയ
അംഗത്വം
രാഷ്ട്രിയ പ്രജാന്ത്ര പാർട്ടി നേപ്പാൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)
ജോലിനാടോടി ഗായിക, വാർത്താവതാരിക, റേഡിയോ-ടെലിവിഷനിലെ പരിചിത മുഖം, രാഷ്ട്രീയക്കാരി

കോമൽ ഒലി (നേപ്പാളി: कोमल ओली) (ജനനം: ഏപ്രിൽ 16). നേപ്പാളി വാർത്താവതാരിക, റേഡിയോ-ടെലിവിഷനിലെ പരിചിത മുഖം[1]നാടോടി ഗായിക, കാണികളെ രസിപ്പിക്കുന്നവളും രാഷ്ട്രീയക്കാരിയുമാണിവർ.അടുത്തിടെ നേപ്പാളി രാഷ്ട്രീയത്തിൽ പ്രവേശിച്ച അവർ ഫെഡറൽ ദേശീയ അസംബ്ലിയിൽ അംഗമാണ്.[2] നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ(എൻസിപി) പ്രതിനിധീകരിച്ച് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റിൽ മത്സരിക്കുന്നു. കോമൽ ഒലി നിരവധി നാടൻ പാട്ടുകൾ പാടിയിട്ടുമുണ്ട്. വിവാഹം കഴിക്കാത്ത് അവരുടെ വൈവാഹിക നില വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.[3] പൊയ്‌ല ജാന പാം എന്ന ഹിറ്റ് ഗാനം പ്രസിദ്ധീകരിച്ചിട്ടുണ്ട് കോമൽ ഒലി .

ആദ്യകാല ജീവിതം[തിരുത്തുക]

ഏപ്രിൽ 16 ന് ഡാങിലെ ടിക്കാരിയിൽ ദീപ, ലളിത് ഒലി എന്നിവരുടെ മകളായി കോമൽ ഒലി ജനിച്ചു.നാല് മക്കളിൽ മൂത്തവളാണ് കോമൽ ഒലി.[4] കുട്ടിക്കാലം മുഴുവൻ അവരുടെ ജന്മനാട്ടിൽ ചെലവഴിച്ചു.പിന്നീട് ഒരു പ്രാദേശിക സ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.

റേഡിയോ നേപ്പാളും നാടോടി ഗായികാ ജീവിതവും[തിരുത്തുക]

റേഡിയോ നേപ്പാൾ സംഘടിപ്പിച്ച 2046 ബി‌എസ് ദേശീയ നാടോടി ആലാപന മത്സരത്തിൽ കോമൽ ഒലി രണ്ടാം സ്ഥാനം നേടി.അതേ വർഷം തന്നെ റേഡിയോ നേപ്പാൾ ഒരു സംഗീത ആൽബം നിർമ്മിക്കാൻ കരാറുണ്ടാക്കി. കോമൽ ഒലി കാഠ്മണ്ഡുവിലേക്ക് മാറി, റേഡിയോ നേപ്പാളിന്റെ വാർത്താ അവതാരികയായി നിയമിക്കപ്പെടുകയും ചെയ്തു.

വിജയവും പ്രശസ്തിയും[തിരുത്തുക]

റേഡിയോ നേപ്പാളിലെ ഒരു വാർത്താവതാരിക എന്ന നിലയിലും ഒരു നാടോടി ഗായികയെന്ന നിലയിലും രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് റേഡിയോയുടെ ജനകീയത കാരണം അവർ പെട്ടെന്ന് നേപ്പാളിലെ കുടുംബത്തിൽ പരിചിതമായ ശബ്ദമായി മാറി.കരിയറിൽ ഉടനീളം ഒരു ഡസനിലധികം ആൽബങ്ങൾ അവർ പുറത്തിറക്കുകയും കൂടാതെ പൊതുപരിപാടികളിലെ ഏറ്റവും ആരാധകരുള്ള ഗായികയായി മാറുകയും ചെയ്തു.കൂടാതെ അവർ റേഡിയോ, ടിവി ജേണലിസ്റ്റുകൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. [5]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

റേഡിയോ നേപ്പാളിലെ ജോലി ഉപേക്ഷിച്ച് കോമൽ ഒലി രാജഭരണത്തെയും ഹിന്ദു ഭരണകൂടത്തെയും പുന:സ്ഥാപിക്കുന്നതിനായി നിലകൊള്ളുന്ന രാഷ്ട്ര പ്രജാന്ത്ര പാർട്ടി നേപ്പാളിൽ ചേരുന്നതിനുമുന്നോടിയായി 2017 ലെ തിരഞ്ഞെടുപ്പിന് മുമ്പ് അവർ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ (യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്) ചേർന്നു.[6] തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെടാതിരുന്നപ്പോൾ സ്വന്തം നാടായ നിയോജകമണ്ഡലത്തിൽ സ്വതന്ത്രയായി വിമത സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു.പിന്നീട് സ്ഥാനാർത്ഥിത്വം പിൻവലിക്കുകയും പാർട്ടി സ്ഥാനാർത്ഥിയെ പിന്തുണക്കുകയും ചെയ്തു.[7]കോമൽ ഒലി ഇപ്പോൾ ദേശീയ അസംബ്ലി അംഗമാണ്.സ്വന്തം പ്രവിശ്യയിൽ നിന്നുള്ള സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റിൽ മത്സരിക്കുന്നതിന് പാർട്ടി അവരെ നാമനിർദേശം ചെയ്തു.

അനുബന്ധം[തിരുത്തുക]

  1. "Komal Oli". Archived from the original on 2020-09-27. Retrieved 21 April 2019.
  2. "Komal Oli worried about Dashain ticket fares". My Republica. Retrieved 21 April 2019.
  3. "Komal Oli Biography". Retrieved 21 April 2019.
  4. https://nepalicelebrity.com/komal-oli-biography/
  5. https://nepalicelebrity.com/komal-oli-biography/
  6. "Folk singer Komal Oli joins CPN-UML". The Kathmandu Post. Archived from the original on 2019-04-20. Retrieved 21 April 2019.
  7. "Komal Oli withdraws nomination". The Kathmandu Post. Archived from the original on 2019-04-20. Retrieved 21 April 2019.
"https://ml.wikipedia.org/w/index.php?title=കോമൽ_ഒലി&oldid=4021027" എന്ന താളിൽനിന്ന് ശേഖരിച്ചത്