കോപാൽ
കോപാൽ Copal | |
---|---|
![]() | |
General | |
Category | Copal |
Identification | |
നിറം | മഞ്ഞ, തവിട്ട്, വെളുത്ത മഞ്ഞ, ചുവപ്പ്, ക്രീം നിറം, ഓറഞ്ച് ഷേഡുകൾ |
ചില പ്രത്യേക മരങ്ങളിൽനിന്ന് ഊർന്നിറങ്ങുന്ന പശിമയുള്ള കറ ദ്രവരൂപത്തിൽ നിന്ന് ഖര രുപത്തിലേയ്ക്ക് രൂപാന്തരം പ്രാപിക്കുമ്പോഴുള്ള അവസ്ഥയെയാണ് കോപാൽ (കോപ്പൽ, Copal) എന്ന് പറയുന്നത്. പുരാതന വൃക്ഷങ്ങളുടെയും വിശിഷ്യാ ചില പൈൻ മരങ്ങളുടെയും കറ, ദശലക്ഷക്കണക്കിന് വർഷങ്ങളോളം പ്രക്ര്യതിയുടെ ജൈവ സംസ്കരണത്തിന് വിധേയമായി രൂപപ്പെട്ട് ആംബറിലേയ്ക്ക് രൂപമാറ്റം വരുന്നതിന് മുൻപുള്ള രുപത്തെ കോപാൽ എന്ന് പൊതുവായി വിളിക്കുന്നു.[1][2] അത് കൊണ്ട് തന്നെ ഇതിനെ 'യുവ ആംബർ' (Young Amber) എന്നും വിളിക്കുന്നു. ഹൈഡ്രോകാർബണുകൾ, റെസിനുകൾ, സുക്സിനിക് ആസിഡ്, എണ്ണകൾ എന്നിവയുൾപ്പെടെയുള്ള ജൈവ സംയുക്തങ്ങളുടെ ഒരു മിശ്രിതമാണ് അംബർ. ഏതാനും വർഷങ്ങൾ മുതൽ സഹസ്രാബ്ദങ്ങൾ കൊണ്ട് വരെ രൂപമാറ്റം സംഭവിക്കുന്ന കോപാലുകൾ ലഭ്യമാണ്. ആംബറിന്റെ കാഠിന്യം കുറഞ്ഞ രുപമാണെങ്കിലും ഭൂമിയിൽ നിന്ന് നാമാവശേഷമായ പല ജീവി വർഗ്ഗങ്ങളെയും കോപ്പലുകളിൽ നിന്ന് കണ്ടെടുക്കുകയും അവയുടെ ജനിത ഘടനയെക്കുറിച്ചും ആവാസമേഘലകളെക്കുറിച്ചും പഠനം നടത്തുകയും ചെയ്യാൻ ശാസ്ത്രജ്ഞമാർക്ക് കഴിയുകയും ചെയ്തിട്ടുണ്ട്. കൊതുകുകൾ നിരവധി ചെറു പ്രാണികൾ, ചിലന്തികൾ തേളുകൾ പക്ഷിക്കുഞ്ഞുങ്ങൾ എന്നിവ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടാതെ വംശനാശം സംഭവിച്ച ആയിരത്തിലധികം പ്രാണിവർഗ്ഗങ്ങളെ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്.[3]
പേരിന് പിന്നിൽ[തിരുത്തുക]
പ്രത്യേകത[തിരുത്തുക]
ആമ്പറിനേക്കാൾ കുറഞ്ഞ താപനിലയിൽ (ഏകദേശം 150oC) കോപാൽ ഉരുകുന്നു.[4] മതപരമായ വിവിധ ആചാരങ്ങൾക്ക് കോപാൽ ധൂമക്കൂട്ടുകളായി ഉപയോഗിക്കുന്നു. വളരെ വിലകൂടിയതും വിശിഷ്ടമായതും വിലക്കുറവുള്ളതുമായ കോപാലുകൾ ലഭ്യമാണ്. ഇന്ത്യയിൽ വ്യാപകമായി സുഗന്ധ ദ്രവ്യങ്ങൾക്കും ദൂമക്കൂട്ടുകൾക്കും ഉപയോഗിക്കുന്ന സാംബ്രാണി, ലോകവ്യാപകമായി ഉപയോഗിക്കുന്ന കുന്തിരിക്കം എന്നിവ ചില പ്രത്യേകതരം പൈൻ മരക്കറകളിൽ നിന്ന് വാണിജ്യആവശ്യാർത്ഥം ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ്. എന്നാൽ കോപ്പൽ പ്രകൃതിയുടെ ജൈവ സംസ്കരണത്തിന് വിധേയമായി സ്വയം രുപം പ്രാപിച്ച ഫോസിലുകളാണ് എന്ന് പറയാം.
ഉപയോഗം[തിരുത്തുക]
ചരിത്രം[തിരുത്തുക]
ചിത്രശാല[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ https://uses.plantnet-project.org/en/Copal_(Stross)
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-04-24.
- ↑ https://www.gemstone.org/education/gem-by-gem/150-amber
- ↑ https://www.balticwonder.com/blogs/news/amber-real-or-fake