കോഡ് റെഡ്
Common name | Code Red |
---|---|
Technical name | CRv and CRvII |
Type | Server Jamming Worm |
Isolation | July 15, 2001 |
2001 ജൂലൈ 15 നു മൈക്രോസോഫ്റ്റ് വിൻഡോസ് ഐഐഎസ്(IIS) വെബ്ബ് സെർവറുകളെ ആക്രമിച്ച ഒരു കമ്പ്യൂട്ടർ വൈറസ് (വോം) ആണ് കോഡ് റെഡ് എന്നറിയപ്പെടുന്നത്. എന്റർപ്രൈസ് നെറ്റ്‌വർക്കുകളെ വിജയകരമായി ടാർഗെറ്റുചെയ്യുന്ന ആദ്യത്തെ വലിയ തോതിലുള്ള മിക്സ്ഡ് ത്രെഡ് അറ്റാക്കായിരുന്നു ഇത്.[1]
ഇഐ(eEye) ഡിജിറ്റൽ സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന മാർക്ക് മൈഫ്രെറ്റ്, റയാൻ പെർമെ എന്നിവർ റൈലി ഹാസൽ കണ്ടെത്തിയ വൾനറലബിലിറ്റി മുതലെടുത്ത് പ്രവർത്തിക്കുമ്പോഴാണ് കോഡ് റെഡ് വേമിനെ ആദ്യമായി കണ്ടെത്തുകയും അതേപറ്റി ഗവേഷണം ചെയ്യുകയും ചെയ്തത്. മൗണ്ടൻ ഡ്യൂ കോഡ് റെഡ് എന്ന സോഫ്റ്റ് ഡ്രിങ്കായിരുന്നു അവർ അന്ന് കുടിച്ചിരുന്നത്. ആ സമയത്ത് അവർ അതിന് "കോഡ് റെഡ്" എന്ന് പേരിട്ടു.[2]
ജൂലായ് 13-ന് വേമിനെ റിലീസ്ചെയ്തെങ്കിലും, ഏറ്റവും കൂടുതൽ ഇൻഫെറ്റെഡായ കമ്പ്യൂട്ടറുകളെ കണ്ടത് 2001 ജൂലൈ 19-നാണ്. അന്ന്, ഇൻഫെറ്റെഡായ കമ്പ്യൂട്ടറുകളുടെ എണ്ണം 3,59,000-ൽ എത്തി.[3]
ഇത് ലോകമെമ്പാടും വ്യാപിച്ചുവെങ്കിലും വടക്കേ അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും (ചൈനയും ഇന്ത്യയും ഉൾപ്പെടെ) കൂടുതൽ കണ്ടെത്തി.[4]
അവലംബം
[തിരുത്തുക]- ↑ Trend Micro. "Enterprise Prevention and Management of Mixed-Threat Attacks" (PDF).
- ↑ ANALYSIS: .ida "Code Red" Worm (Archived copy from 22 July 2011), Code Red advisory, eEye Digital Security, 17 July 2001
- ↑ Moore, David; Colleen Shannon (c. 2001). "The Spread of the Code-Red Worm (CRv2)". CAIDA Analysis. Retrieved 2006-10-03.
- ↑ "Discoveries - Video - The Spread of the Code Red Worm". National Science Foundation.