കോഡിപ്റ്റെറിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഡിപ്റ്റെറിക്സ്
Cast of a C. zoui specimen, Hong Kong Science Museum
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Caudipteridae
Genus: Caudipteryx
Ji et al., 1998
Type species
Caudipteryx zoui
Ji et al., 1998
Species
  • C. zoui Ji et al., 1998
  • C. dongi Zhou & Wang, 2000

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ചെറിയ ദിനോസർ ആണ് കോഡിപ്റ്റെറിക്സ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. തൂവലുകൾ ഉണ്ടായിരുന്ന ഇവ തികച്ചും പക്ഷികളെ പോലെ ഉള്ള ഒരു ദിനോസർ ആയിരുന്നു. ചൈനയിൽ നിന്നും 1997ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടുന്നത്.

വാദങ്ങൾ[തിരുത്തുക]

പക്ഷികളുമായി ഒട്ടനവധി സാമ്യങ്ങൾ ഉള്ളത് കൊണ്ടും , ശരീരം നിറച്ചും ചെറിയ തുവല്ലുകൾ നിറഞ്ഞിരുന്നത് കൊണ്ടും, പിന്നെ പക്ഷികളോട് സമാനമായ കൊക്ക് ഉള്ളത് കൊണ്ടും ഇവയുടെ വർഗ്ഗികരണം സംബന്ധിച്ചു വളരെ ഏറെ വാദങ്ങൾ ഉയർന്ന് വരികയുണ്ടായി, ചിലത് ചുവടെ ചേർക്കുന്നു .

  • കോഡിപ്റ്റെറിക്സ് ഒരു പക്ഷി ആണ് .[1]
  • ആദിമ തെറാപ്പോഡ ദിനോസറുകളിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു ശാഘാ ആവണം കോഡിപ്റ്റെറിക്സ്കൾ .[2]
  • കോഡിപ്റ്റെറിക്സ് ഒരു പറക്കാൻ സാധിക്കാത്ത തെറാപ്പോഡ ദിനോസർ ആണ് , പക്ഷി അല്ല .[3]
  • ഒരു ദിനോസർ അല്ല മറിച്ച് അവ ഉൾപെടുന്ന വർഗ്ഗം തന്നെ പറക്കാത്ത പക്ഷികളുടെ ആണ് .[4]

അവലംബം[തിരുത്തുക]

  1. Osmolska, H., Currie, P.J., and Barsbold, R. (2004). "Oviraptorosauria." In Weishampel, Dodson, Osmolska (eds.) The Dinosauria, second edition. University of California Press, 2004.
  2. Osmólska, Halszka, Currie, Philip J., Barsbold, Rinchen (2004) The Dinosauria Weishampel, Dodson, Osmolska. "Chapter 8 Oviraptorosauria" University of California Press.
  3. Dyke, Gareth J.; Norell, Mark A. (2005). "Caudipteryx as a non-avialan theropod rather than a flightless bird" (PDF). Acta Palaeontologica Polonica 50 (1): 101–116.
  4. Martin, L.D.; Czerkas, S.A. (2000). "The Fossil Record of Feather Evolution in the Mesozoic" (PDF). American Zoologist. 40 (4): 687–694. doi:10.1668/0003-1569(2000)040[0687:TFROFE]2.0.CO;2.
"https://ml.wikipedia.org/w/index.php?title=കോഡിപ്റ്റെറിക്സ്&oldid=3311409" എന്ന താളിൽനിന്ന് ശേഖരിച്ചത്