കൊഴുവ പൊടിച്ചത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊഴുവ പൊടിച്ചത്

കടലിൽ നിന്നും വളരെ സുലഭമായി ലഭിക്കുന്ന ഒരു ചെറു മത്സ്യമാണ് കൊഴുവ / ചൂട. ഇത് ഉപയോഗിച്ച് വളരെ എളുപ്പം ഉണ്ടാക്കാൻ സാധിക്കുന്ന സ്വാദിഷ്ഠമായ ഒരു വിഭവമാണ് കൊഴുവ പൊടിച്ചത്.

ആവശ്യമായ സാധനങ്ങൾ[തിരുത്തുക]

ഉണക്ക കൊഴുവ , തേങ്ങ ചിരകിയത് , ചെറിയ ഉള്ളി, ഉപ്പു, മുളക് പൊടി, എണ്ണ എന്നിവയാണ് പ്രധാന ചേരുവകൾ.

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ആദ്യം ഉണക്ക കൊഴുവ നന്നായി വൃത്തിയായി കഴുകി എടുക്കുക. ചീനചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് കഴുകി വെച്ചിരിക്കുന്ന കൊഴുവ നന്നായി വറുത്തെടുക്കുക . വറുത്തെടുത്ത കൊഴുവ അരകല്ലിൽ വെച്ച് നന്നായി പൊടിച്ചു കൂടെ തേങ്ങാ ചിരകിയത് , ചെറിയ ഉള്ളി , മുളക് പൊടി എന്നിവ ചേർത്ത് ചതച്ചെടുക്കുക . കൊഴുവയിൽ ഉപ്പു ചേർത്ത് ഉണക്കി എടുക്കുന്നതിനാൽ ആവശ്യമെങ്കിൽ മാത്രം ഉപ്പു ചേർക്കുക.

"https://ml.wikipedia.org/w/index.php?title=കൊഴുവ_പൊടിച്ചത്&oldid=2282030" എന്ന താളിൽനിന്നു ശേഖരിച്ചത്