Jump to content

കൊല്ലം വി. സജികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം വി. സജികുമാർ കൊല്ലത്തു നൽകിയ പൗര സ്വീകരണത്തിൽ

കേരളീയനായ കർണാടക സംഗീതജ്ഞനാണ് കൊല്ലം വി. സജികുമാർ(ജനനം: 27 മേയ് 1964). 2021 ലെ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1][2]

ജീവിതരേഖ

[തിരുത്തുക]

കെ വേലായുധൻനായരുടെയും റ്റി.എ. കമലമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ മുളങ്കാടകത്ത് ജനിച്ചു. നാവായിക്കുളം ശ്രീധരൻ ഭാഗവതർ, മങ്ങാട് തങ്കപ്പൻ ഭാഗവതർ, കണ്ണമംഗലം പ്രഭാകരൻ ഭാഗവതർ എന്നീ ഗുരുക്കന്മാരിൽ നിന്നും കർണാടക സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചു. സ്വാതിതിരുനാൾ കോളേജിൽ നിന്നും ഗാനഭൂഷണവും ഗാനപ്രവീണയും പാസായി. കടയ്ക്കൽ രത്നാകരൻ ഭാഗവതരുടെ പക്കൽ നിന്നും കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പോടെ കർണാടക സംഗീതത്തിൽ ഉപരി പഠനം നടത്തി. കൊല്ലം ബാലഭവനിലെ സംഗീത അധ്യാപകനായിരുന്നു. ഭക്തസദ്‍ഗുരുദാസർ എന്ന മുദ്രയോടെ നിരവധി കൃതികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

കൃതികൾ

[തിരുത്തുക]
  • കർണാടക സംഗീതം പ്രാഥമിക പാഠം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2021)[3]

അവലംബം

[തിരുത്തുക]
  1. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
  2. https://archive.org/details/ksna-award-2021-press-release_202207
  3. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
"https://ml.wikipedia.org/w/index.php?title=കൊല്ലം_വി._സജികുമാർ&oldid=3756496" എന്ന താളിൽനിന്ന് ശേഖരിച്ചത്