കൈതയോലപ്പാനെയ്ത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരമ്പരാഗതമായി കേരളത്തിലുള്ള കരകൗശല വേലകളിൽ പ്രധാനപ്പെട്ട ഒന്നാണ് കൈതച്ചെടിയുടെ ഓലകൊണ്ടു പായും മറ്റും നെയ്യുക .കൊല്ലം ജില്ലയിലെ തഴവാ എന്ന സ്ഥലം ഇതിനു പ്രസിദ്ധമത്രേ. തഴവായുമായുള്ള ബന്ധം കൊണ്ടാകാം ഇത്തരം പായ്ക്ക് താപ്പായ് എന്നു പേര് വന്നത്.ജലാശയങ്ങൾക്കരികിൽ തഴച്ചുവളരുന്ന കൈതച്ചെടിയുടെ ഓലകൾ സംഭരിച്ച് വെളുപ്പിച്ചതിനുശേഷം ചായംതേച്ചുണക്കി പായായി നെയ്തെടുക്കുന്നു .പരുക്ക നോ നേരിയതോ ആയി പലതരത്തിലുണ്ട് പായ്കൾ .നേർത്ത ഇഴകളുളള പായ്കളിൽ വിവിധ രീതികളിൽ അലങ്കാരതയ്യലുകൾക്കും സാദ്ധ്യതയുണ്ട്. കസേരകളുടെയും മറ്റനേകവിധത്തിലുള്ള ഇരിപ്പിടങ്ങളുടെയും കമ്പിളി, പരവതാനി, കരിമ്പടം, കിടക്ക മുതലായവയുടെയും ആവിർഭാവത്തിനു മുമ്പ് എല്ലാ ഗൃഹങ്ങളിലും പായ്കൾ അനുപേക്ഷണീയമായിരുന്നു. ഇപ്പോഴും ഇടത്തത്തിലും കീഴേക്കിടയിലുമുള്ള വരുമാനക്കാരുടെ വീടുകളിൽ പായ്കൾ തന്നെയാണ് ഇരിക്കാനും കിടക്കാനും മറ്റും ഉപയോഗിക്കുക

തലയണയുറകൾ, കുഷനുകൾ, പലതരം സഞ്ചികൾ, തൊപ്പികൾ, വട്ടികൾ, പൂത്തട്ടകൾ, ചുവരിലും മേശപ്പുറത്തും വയ്ക്കാവുന്ന അലങ്കരണമോ ധർമ്മമായുള്ള പല പദാർത്ഥങ്ങളും കൈതയോല കൊണ്ട് കേരളീയർ നിർമ്മിക്കാറുണ്ട് .കൗതുകവസ്തുക്കൾക്ക് അഴകേറുന്നതിനു വേണ്ടി പലപ്പോഴും ചിത്രത്തയ്യൽപ്പണികളും ഈ വസ്തുക്കളിൽ ചെയ്തു വരുന്നു. ഒരു പ്രത്യേക ജാതിയുടെയും കുത്തകയല്ല ,ഇമ്മാതിരി ജോലികളെങ്കിലും മിക്കവാറും സ്ത്രീകൾക്കാണ് ഈ രംഗത്തു നേതൃത്വം.

"https://ml.wikipedia.org/w/index.php?title=കൈതയോലപ്പാനെയ്ത്ത്&oldid=2921372" എന്ന താളിൽനിന്ന് ശേഖരിച്ചത്