Jump to content

കേശികത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജലത്തിന്റെയും മെർക്കുറിയും കേശികതാ പ്രതിഭാസം‍

ഭൂഗുരുത്വത്തിനെതിരായി ദ്രാവകം സൂക്ഷ്മ സുഷിരങ്ങളിൽക്കൂടി മുകളിലേക്കുയരുന്നതോ താഴുന്നതോ ആയ പ്രതിഭാസമാണ് കേശികത്വം(Capillary action). സസ്യങ്ങളും വൃക്ഷങ്ങളുമൊക്കെ ജലം വേരുകൾ വഴി ഭൂമിയിൽ നിന്ന് ഇലകളിലേക്ക് എത്തിക്കുന്നത് ഈ പ്രതിഭാസം മുഖേനെയാണ്.

ഭൂഗുരുത്വത്തിനെതിരായി ഒരു ദ്രാവകം ഉയരുന്നതിനെ കേശിക ഉയർച്ച എന്നും താഴുകയാണെങ്കിൽ കേശിക താഴ്ച എന്നും പറയാം.[1] ജലം കേശിക ഉയർച്ച കാണിക്കുന്നു എന്നാൽ മെർക്കുറി കേശിക താഴ്ച കാണിക്കുന്നു. [1] ഒരു സ്ഫടിക ടംബ്ലറിൽ കുറേ വെള്ളം എടുത്ത് ജലത്തിന്രെ നിരപ്പ് പരിശോധിക്കുക. വെള്ളം ടംബ്ലറിന്റെ വശങ്ങളിൽ തൊടുന്ന ഭാഗത്ത് അല്പം ഉയർന്ന് നില്ക്കുന്നത് കാണാം. മേൽപ്പോട്ടുള്ള ഈ വലിവിനെ ഭൂഗുരുത്വം അഥവാ ഉയർത്തപ്പെട്ട ജലത്തിന്റെ ഭാരം എതിർക്കുന്നു. ദ്രാവകത്തിന്റെ പ്രതലവിസ്തീർണ്ണം കൂടുതലാണെങ്കിൽ ദ്രാവക ഉയർച്ച കുറഞ്ഞിരിക്കുകയും ,പ്രതലവിസ്തീർണ്ണം കുറവാണെങ്കിൽ ദ്രാവക ഉയർച്ച കൂടിയിരിക്കുകയും ചെയ്യു. ദ്രാവകം സ്ഥിതിചെയ്യുന്നത് ഒരു ഇടുങ്ങിയ പാത്രത്തിലാണെങ്കിൽ ദ്രാവകോപരിതലം കുറവായിരിക്കുകയും പാത്രത്തിന്റെ ഭിത്തദിയുടെ സ്വാധീനം ഉപരിതലം മുഴുവനും അനുഭവപ്പെടുകയും തത്ഫലമായി ഉപരിതലത്തിന്രെ എല്ലാ ഭാഗവും വക്രരൂപത്തിൽ കുഴിഞ്ഞിരിക്കുകയും ചെയ്യും. ഉപരിതല വിസ്തീർണം പിന്നെയും കുറഞ്ഞാൽ വലിവ് വർധിച്ചതായിരിക്കും. അതുകൊണ്ട് പാത്രത്തിന് പകരം ഒരു കുഴലായിരുന്നാൽ കൂടുതൽ ദ്രാവകം കുഴലിന്റെ ഭിത്തിയുമായി സമ്പർക്കത്തിൽ വരും. അതിന്റെ ഫലമായി എതിർബലം കുറഞ്ഞിരിക്കുകയും ദ്രാവകം കുഴലിൽകൂടെ ഉഴരുകയും ചെയ്യും. കുഴലിന്റെ വ്യാസം കുറവായിരുന്നാൽ ദ്രാവക ഉയർച്ച കൂടിയിരിക്കും. കാരണം ദ്രാവകോപരിതലത്തിന്റെ വിസ്തീർണ്ണം കുറവായിരിക്കുമെന്നുള്ളതാണ്. സ്ഫടികതന്മാത്രകളും ദ്രാവക തന്മാത്രകളും തമ്മിലുള്ള ശക്തിയേറിയ അഡ്ഹിഷൻ ബലം ദ്രാവകത്തെ വലിച്ചുയർത്തുന്നു.

ജലവും സ്ഫടികവും തമ്മിലുള്ള അഡ്ഹിഷൻ ബലം ജലത്തിന്റെ കൊഹിഷനേക്കാൾ ഉയർന്നതാണ്. ദ്രാവകതന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം (കൊഹിഷൻ)ദ്രാവകതന്മാത്രകളും സ്ഫടികതന്മാതച്രകളും തമ്മിലുള്ള ആകർഷണബലത്തേക്കാൾ (അഡ്ഹിഷൻ )കൂടുതലാണെങ്കിൽ ദ്രാവകം സ്ഫടികത്തിൽ ഒട്ടിപ്പിടിക്കുകയില്ല. അതായത് സ്ഫടികത്തെ നനയ്ക്കുകയില്ല . അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രതലബലത്തിന്റെ പ്രവർത്ത്നം കാരണം കുഴലിലെ ദ്രാവകനിരപ്പ് താഴാൻ ഇടയാവുന്നു .
​ '$'സാന്ദ്രതയും 'x' ഏങ്കിൾ ഓഫ് കോണ്ടാക്റ്റും 'T' പ്രതലബലവും ആണെങ്കിൽ ആ ദ്രാവകത്തിൽ ഒരു കേശികകുഴൽ ഇറക്കിവെച്ചാൽ ഉണ്ടാവുന്ന കേശിക ഉയർച്ച

         h = (2Tcos(x)/a$g)
a = കേശികക്കുഴലിന്റെ ആരം , g = ഭൂഗുരുത്വാകർഷണത്വരണം ,

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഒൻപതാം തരം പാഠപുസ്തകം, മലയാളം പി.ഡി.എഫ്.
"https://ml.wikipedia.org/w/index.php?title=കേശികത്വം&oldid=1937641" എന്ന താളിൽനിന്ന് ശേഖരിച്ചത്